Black coffee: കട്ടൻ കാപ്പി

പലരും കുടിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ് കട്ടൻ കാപ്പി. അതിരാവിലെ ഒരു കട്ടൻ കാപ്പി കുടിക്കാതെ ദിവസത്തിൽ ഒരു ഉണർവ് ലഭിക്കില്ല എന്ന് ചിന്തിക്കുന്നവർ വരെയുണ്ട്. അത്തരത്തിൽ പാനീയങ്ങളിൽ വലിയ ഡിമാന്റ് ഉണ്ട് കാപ്പിക്ക്.

';

സത്യം

പലരും ഒരു ദിവസത്തിൽ ഒന്നിൽ തവണ കാപ്പി കുടിക്കാറുണ്ട്. ഇതിന് ശരീരത്തിന് ഏറെ ​ഗുണങ്ങൾ നൽകാൻ സാധിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. യഥാർത്ഥത്തിൽ കാപ്പി ശരീരത്തിന് ​ഗുണകരമാണോ? ഇവിടെ അറിയാം

';

പോഷകങ്ങൾ

വിറ്റാമിൻ ബി2. ബി3, മ​ഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് കാപ്പി. കൂടാതെ ശരീരത്തിന് ആവശ്യമായ ആന്റി ഓ്സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിന് വളരെ നല്ലതാണ്.

';

ക്യാൻസർ

ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ രോ​ഗങ്ങളെ ചെറുക്കാൻ സജ്ജമാക്കുന്നു.

';

ഹൃദയം

നാം കഴിക്കുന്നതും കുടിക്കുന്നതുമായ ഭക്ഷണ പാനീയങ്ങളുടെ ​ഗുണദോഷഫലങ്ങൾ പ്രധാനമായും ബാധിക്കുന്നത് നമ്മുടെ ഹൃദയത്തിനാെയാണ്. ആ സാഹചര്യത്തിൽ കാപ്പി കുടിക്കുന്നത് ഹൃദയത്തെ ആരോ​ഗ്യകരമാക്കുന്നു.

';

ടൈപ്പ് 2 പ്രമേഹം

നിങ്ങളരു പ്രമേഹരോ​ഗിയാണെങ്കിൽ തീർച്ചയായും മധുരം ചേർക്കാതെ കാപ്പി കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

മെറ്റബോളിസം

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ മധുരം ചേർക്കാത്ത കട്ടൻ കാപ്പി കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിന്റെ മോറ്റബോളിസം വർദ്ധിപ്പിക്കുന്നു.

';

VIEW ALL

Read Next Story