Drugs: ലഹരി ഇടപാടുകൾ വർധിക്കുന്നു; കൊച്ചി ന​ഗരത്തിൽ പോലീസിന്റെ മിന്നൽ പരിശോധന

Drugs: കലൂരിലാണ് പോലീസിന്റെ മിന്നൽ റെയ്ഡ്. ലഹരി ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ന​ഗരത്തിൽ മിന്നൽ പരിശോധന  നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 11:09 PM IST
  • മറൈൻ ഡ്രൈവിലും പോലീസ് സംഘം മിന്നൽ പരിശോധന നടത്തിയിരുന്നു
  • പരിശോധനയ്ക്കിടെ കുറ്റകൃത്യങ്ങളിലും ലഹരി ഇടപാടപാടുകളിലും ഏർപ്പെട്ട വ്യക്തികളെയും പിടികൂടിയിരുന്നു
  • തുടർന്നാണ് ന​ഗരത്തിന്റെ മറ്റ് ഭാ​ഗങ്ങളിലും പരിശോധന വ്യാപകമാക്കിയത്
Drugs: ലഹരി ഇടപാടുകൾ വർധിക്കുന്നു; കൊച്ചി ന​ഗരത്തിൽ പോലീസിന്റെ മിന്നൽ പരിശോധന

കൊച്ചി: കൊച്ചിയിൽ ലഹരി ഇടപാടുകൾ വർ‍ധിക്കുന്ന സാഹചര്യത്തിൽ മിന്നൽ പരിശോധന നടത്തി പോലീസ്. കലൂരിലാണ് പോലീസിന്റെ മിന്നൽ റെയ്ഡ്. ലഹരി ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ന​ഗരത്തിൽ മിന്നൽ പരിശോധന  നടത്തിയത്.

സ്ഥാപനങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന. നൂറിലധികം പോലീസുകാരാണ് പരിശോധനാ സംഘത്തിലുള്ളത്. നാല് സംഘങ്ങളായി തിരിഞ്ഞ് ഒൻപതു മണി മുതലാണ് പരിശോധന ആരംഭിച്ചത്.

കഴിഞ്ഞദിവസം മറൈൻ ഡ്രൈവിലും പോലീസ് സംഘം മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ കുറ്റകൃത്യങ്ങളിലും ലഹരി ഇടപാടപാടുകളിലും ഏർപ്പെട്ട വ്യക്തികളെയും പിടികൂടിയിരുന്നു.

തുടർന്നാണ് ന​ഗരത്തിന്റെ മറ്റ് ഭാ​ഗങ്ങളിലും പരിശോധന വ്യാപകമാക്കിയത്. കൊച്ചി എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവരെയും ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്.

സംശയാസ്പദമായി തോന്നുന്ന വാഹനങ്ങളെയും ആളുകളെയും പൂർണമായി പരിശോധിച്ച ശേഷമാണ് വിട്ടത്. കലൂർ സ്റ്റേഡിയത്തിലേക്കുള്ള വഴികളെല്ലാം പോലീസ് കർശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News