Fisherman Death: കനത്ത മഴ, ഇടിവെട്ട്, വള്ളത്തിൽ നിന്ന് തെറിച്ചു വീണു; കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Dead body found: കടലൂരിലെ പിടികവളപ്പില്‍ റസാഖ് (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് റസാഖ് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പോയത്.

Written by - Zee Malayalam News Desk | Last Updated : Jan 10, 2024, 07:42 AM IST
  • നന്തിയിൽ നിന്നാണ് റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്
  • മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നാട്ടുകാരും ചൊവ്വാഴ്ച തന്നെ റസാഖിനായി തെരച്ചില്‍ ആരംഭിച്ചിരുന്നു
  • കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്, നേവിയുടെ ഹെലികോപ്റ്റർ എന്നിവയുടെ സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രാത്രി ഏഴ് മണിയോടെ മൃതദേഹം കണ്ടെത്തിയത്
Fisherman Death: കനത്ത മഴ, ഇടിവെട്ട്, വള്ളത്തിൽ നിന്ന് തെറിച്ചു വീണു; കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ കടലില്‍വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കടലൂരിലെ പിടികവളപ്പില്‍ റസാഖ് (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് റസാഖ് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പോയത്. തട്ടാന്‍കണ്ടി അഷ്‌റഫിനൊപ്പം റസാഖ് മത്സ്യബന്ധനത്തിന് പോയത്.

രാത്രി ഏഴോടെ കനത്ത മഴയും ഇടിമിന്നലും ഉണ്ടായി. ഇതേ തുടര്‍ന്ന് രണ്ട് പേരും രണ്ട് ഭാഗങ്ങളിലേക്കായി തെറിച്ചു പോവുകയായിരുന്നു. അഷ്‌റഫ് നീന്തി രക്ഷപ്പെട്ടെങ്കിലും റസാഖിനെ കണ്ടെത്താനായില്ല. നന്തിയിൽ നിന്നാണ് റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നാട്ടുകാരും ചൊവ്വാഴ്ച തന്നെ റസാഖിനായി തെരച്ചില്‍ ആരംഭിച്ചിരുന്നു.

ALSO READ: സംസ്ഥാനത്ത് ഇന്നും മഴ തന്നെ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്, നേവിയുടെ ഹെലികോപ്റ്റർ എന്നിവയുടെ സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച കടലൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. പിതാവ് പരേതനായ മൊയ്തു, മാതാവ് നബീസ, ഭാര്യ: റാബ്യ, മക്കള്‍: ഉമര്‍ മുഖ്ദാദാര്‍, മുഹമ്മദ് റഫി , ഉമൈര്‍, റുഫൈദ്. സഹോദരങ്ങള്‍: ബഷീര്‍, ഹമീദ്, ഇബ്രാഹിം, ആയിഷ, സുബൈദ. പരേതരായ കുഞ്ഞബ്ദുള്ള, അബ്ദുറഹിമാന്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News