Saturn Direct and Venus Transit 2023: ശുക്ര ശനി സംയോഗം ഈ രാശിക്കാർ ദീപാവലിക്ക് മുൻപ് പൊളിക്കും!

Saturn Direct and Venus Transit 2023:  ജ്യോതിഷ അടിസ്ഥാനത്തിൽ നവംബർ മാസം വളരെ സവിശേഷമാണ്. നവംബറിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഗ്രഹങ്ങളുടെ ഈ സ്ഥിതി 4 രാശിക്കാർക്ക് വൻ സമ്പത്ത് നൽകും.

Written by - Ajitha Kumari | Last Updated : Oct 30, 2023, 02:27 PM IST
  • ജ്യോതിഷ അടിസ്ഥാനത്തിൽ നവംബർ മാസം വളരെ സവിശേഷമാണ്
  • നവംബറിലാണ് ദീപാവലി ആഘോഷിക്കുന്നത്
  • ഗ്രഹങ്ങളുടെ ഈ സ്ഥിതി 4 രാശിക്കാർക്ക് വൻ സമ്പത്ത് നൽകും
Saturn Direct and Venus Transit 2023: ശുക്ര ശനി സംയോഗം ഈ രാശിക്കാർ ദീപാവലിക്ക് മുൻപ് പൊളിക്കും!

Shani Margi and Shukra Gochar 2023: ജ്യോതിഷം അനുസരിച്ച് നവംബർ മാസം ആരംഭിക്കുന്നത് വളരെ ശുഭകരമായ ഗ്രഹ സംക്രമണത്തോടെയാണ്. ഒന്നാമതായി നവംബർ 3 ന് സമ്പത്തിന്റെയും ആഡംബരത്തിന്റെയും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായ ശുക്രൻ സംക്രമിക്കും. ശുക്രൻ ചിങ്ങം രാശിയിൽ നിന്നും കന്നി രാശിയിൽ പ്രവേശിക്കും. പിറ്റേദിവസം അതായത് നവംബർ 4 ന് ശനി വക്രഗതിയിൽ നിന്നും നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. നിലവിൽ  ശനി സ്വന്തം രാശിയായ കുംഭത്തിൽ വക്ര ഗതിയിൽ സഞ്ചരിക്കുകയാണ്. ഇത്തരത്തിൽ ശുക്രന്റെ സംക്രമവും ശനിയുടെ സഞ്ചാരമാറ്റവും എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. അതും നവംബർ 12 ന് ദീപാവലിക്ക് മുമ്പ് ഈ മാറ്റങ്ങൾ സംഭവിക്കും. അതിനാൽ ഈ രാശിയിലുള്ളവർക്ക് ലക്ഷ്മീദേവിയുടെ സ്പെഷ്യൽ കൃപയുണ്ടാകും.  ഇവർക്ക് ദീപാവലിക്ക് മുമ്പ് നടക്കുന്ന ഗ്രഹ സംക്രമണത്തിൽ ധാരാളം സമ്പത്ത് ലഭിക്കും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്കറിയാം...

Also Read: Rahu Gochar: ഇന്ന് മുതൽ ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും പുരോഗതിയും ധനനേട്ടവും!

മേടം (Aries): നവംബർ മാസം മേടം രാശിക്കാർക്ക് വളരെ നല്ലതായിരിക്കും.  ഇവർക്ക് ഈ സമയംസമാധാനം ലഭിക്കും. ധനനേട്ടം ഉണ്ടാകും. ഏറെ നാളായി കിട്ടാതിരുന്ന ധനം കിട്ടും. ശനി-ശുക്രന്റെ സ്വാധീനം മൂലം നിങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട അടിപൊളി മാറ്റങ്ങൾ സംഭവിക്കാം. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ തൊഴിലവസരങ്ങളും ലഭിച്ചേക്കും.

ഇടവം (Taurus): നവംബർ മാസത്തിൽ ഇടവം രാശിക്കാരുടെ ഭാഗ്യം ഇരട്ടിക്കും. ഇതുവരെയുള്ള പുരോഗതിക്ക് തടസ്സമായി നിന്നിരുന്ന എല്ലാ തടസ്സങ്ങളും നീങ്ങും. പുരോഗതിയുടെ പാതയിൽ നിങ്ങൾ നീങ്ങും. ധനനേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും, വിവാഹം ഉറപ്പിച്ചേക്കും.

Also Read: ശനി ഉദയം ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നൽകും വൻ പുരോഗതി

മിഥുനം (Gemini): ശനി-ശുക്ര സംക്രമണം മിഥുന രാശിക്കാർക്കും ഒരു അത്ഭുതകരമായ നേട്ടം നൽകും. ചെറിയ പ്രയത്നത്താൽ തന്നെ നിങ്ങൾക്ക്  വിജയം നേടാൻ കഴിയും. അപ്രതീക്ഷിത ധനലാഭത്തിന് സാധ്യത, കുടുങ്ങിക്കിടക്കുന്ന പണം വീണ്ടെടുക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്തെങ്കിലും നിയമപരമായ തർക്കങ്ങളുണ്ടെങ്കിൽ അതിന്റെ തീരുമാനം നിങ്ങൾക്ക് അനുകൂലമായേക്കാം.

മകരം (Capricorn): ശനി-ശുക്ര സംക്രമണം മകരം രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ശനിയുടെ സ്വാധീനത്താൽ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഇത് നിങ്ങളുടെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. പൂർവിക സ്വത്തുക്കളിലും ലാഭം ഉണ്ടാക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News