Astrology Tips: ഏത് ഗ്രഹത്തിന്റെ സ്വാധീനം കുട്ടികളെ പഠനത്തിൽ മികച്ചതാക്കും? അറിയാം

Astrology Tips: വിദ്യാഭ്യാസത്തെയും ബുദ്ധിയെയും നിയന്ത്രിക്കുന്ന ഗ്രഹം ബുധനാണ്. എന്നാൽ ഇതോടൊപ്പം കുട്ടികൾക്ക് പഠനത്തിൽ മികച്ച പ്രകടനം നടത്താൻ മറ്റ് പല ഗ്രഹങ്ങളുടെ സാന്നിധ്യം പ്രധാനമായി കണക്കാക്കുന്നു. 

Written by - Ajitha Kumari | Last Updated : Feb 23, 2024, 06:07 PM IST
  • വിദ്യാഭ്യാസത്തെയും ബുദ്ധിയെയും നിയന്ത്രിക്കുന്ന ഗ്രഹം ബുധനാണ്
  • കുട്ടികൾക്ക് പഠനത്തിൽ മികച്ച പ്രകടനം നടത്താൻ മറ്റ് പല ഗ്രഹങ്ങളുടെ സാന്നിധ്യം പ്രധാനമാണ്
  • അറിവിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും കാരകനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്
Astrology Tips: ഏത് ഗ്രഹത്തിന്റെ സ്വാധീനം കുട്ടികളെ പഠനത്തിൽ മികച്ചതാക്കും? അറിയാം

Astrology Tips:  വിദ്യാഭ്യാസത്തെയും ബുദ്ധിയെയും നിയന്ത്രിക്കുന്ന ഗ്രഹം ബുധനാണ്. ബുധൻ്റെ പ്രഭാവത്താൽ കുട്ടികൾ പഠനത്തിൽ മിടുക്കരാകും കാരണം ഈ ഗ്രഹം ബുദ്ധി, ചിന്ത, വിദ്യാഭ്യാസം എന്നിവയെ പ്രചോദിപ്പിക്കും. അതുകൊണ്ട് തന്നെ കുട്ടികളുടെ വിദ്യാഭ്യാസരംഗത്തും ബുദ്ധിപരമായ കാര്യങ്ങളിലും ബുധൻ്റെ സാന്നിധ്യം പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ ഇതോടൊപ്പം കുട്ടിക്ക് പഠനത്തിൽ മികച്ച പ്രകടനം നടത്താൻ മറ്റ് പല ഗ്രഹങ്ങളുടെയും സാന്നിധ്യം പ്രധാനമായി കണക്കാക്കുന്നു.

Also Read: വ്യാഴം ഇടവ രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം വർഷാവസാനം വരെ തിളങ്ങും, നിങ്ങളുമുണ്ടോ?

1. ബുധൻ: ബുദ്ധിയുടെയും അറിവിൻ്റെയും ഘടകമായ ബുധൻ ശക്തി പ്രാപിക്കുന്നതോടെ കുട്ടിയുടെ ഗ്രഹണശേഷിയും ഏകാഗ്രതയും ഓർമ്മശക്തിയും വർദ്ധിക്കുകയും അതുമൂലം പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യും

2. വ്യാഴം: അറിവിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും കാരകനായിട്ടാണ് ഗുരുവിനെ അതായത് വ്യാഴത്തെ കണക്കാക്കുന്നത്. വ്യാഴത്തിന്റെ ശക്തിയാൽ കുട്ടിക്ക് വിദ്യാഭ്യാസത്തിൽ താൽപ്പര്യവും അനുഗ്രഹവും ജ്ഞാന സമ്പാദനത്തിൽ വിജയവും ലഭിക്കും.

3. ചന്ദ്രൻ: മനസ്സിൻ്റെയും ഏകാഗ്രതയുടെയും ഓർമ്മ ശക്തിയുടെയും ഘടകമായിട്ടാണ് ചന്ദ്രനെ കണക്കാക്കുന്നത്. ചന്ദ്രൻ്റെ ബലം മൂലം കുട്ടിയുടെ മനസ്സ് ശാന്തമായി നിലകൊള്ളുകയും ഏകാഗ്രത വർദ്ധിക്കുകയും ഓർമ്മശക്തി ശക്തിപ്പെടുകയും ചെയ്യും അതിലൂടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും

Also Read: ബുധ-സൂര്യ സംയോഗത്തിലൂടെ സ്പെഷ്യൽ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സാമ്പത്തിക നേട്ടവും പുരോഗതിയും!

4. സൂര്യൻ: ആത്മവിശ്വാസം, ഊർജ്ജം, നേതൃത്വം എന്നിവയുടെ ഘടകമാണ് സൂര്യൻ. സൂര്യൻ്റെ ശക്തിയാൽ ആത്മവിശ്വാസം വർദ്ധിക്കുന്നു.  ഊർജ്ജ നിലകൾ ഉയർന്ന നിലയിലായിരിക്കും അവർ നേതൃത്വപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നു, അതിനാൽ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും

5. ശനി: അച്ചടക്കത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ഏകാഗ്രതയുടെയും ഘടകമായിട്ടാണ് ശനിയെ കണക്കാക്കുന്നത്. ശനി ശക്തമാകുന്നതോടെ കുട്ടിയിൽ അച്ചടക്കവും കഠിനാധ്വാനവും വർദ്ധിക്കുകയും ഏകാഗ്രതയോടെ പഠിച്ച് വിജയം കൈവരിക്കുകയും ചെയ്യും.

Also Read: കുംഭ രാശിയിൽ ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി കയറ്റം!

ഈ ഗ്രഹങ്ങൾക്ക് പുറമെ രാഹുവും കേതുവും വിദ്യാഭ്യാസത്തിൽ പ്രധാന പങ്ക് വഹിക്കും. രാഹു പെട്ടെന്നുള്ള മാറ്റത്തിൻ്റെയും അനിശ്ചിതത്വത്തിൻ്റെയും ഘടകമാണ്. അതേസമയം കേതു മോക്ഷത്തിൻ്റെയും ആത്മീയതയുടെയും ഘടകമാണ്. ഈ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് കുട്ടിയുടെ വിദ്യാഭ്യാസത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം.

ഒരു കുട്ടിയുടെ വിദ്യാഭ്യാസം ഗ്രഹങ്ങളുടെ സ്ഥാനത്തെ മാത്രം ആശ്രയിക്കുന്നില്ല എന്നത് ശ്രദ്ധിക്കണം. കുട്ടിയുടെ കഠിനാധ്വാനം, അർപ്പണബോധം, വിദ്യാഭ്യാസ അന്തരീക്ഷം, മാതാപിതാക്കളുടെ മാർഗനിർദേശം എന്നിവയും ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ ഇതിനോടൊപ്പം ബുധനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കാം. ജാതകത്തിൽ ബുധനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ അറിയാം...

Also Read: ആറ്റുകാൽ പൊങ്കാല 2024: എന്തുകൊണ്ട് പൊങ്കാല മൺകലത്തിൽ ഒരുക്കുന്നു? അറിയാം...

 

ധ്യാനവും പ്രാർത്ഥനയും: എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ബുധനെ പ്രാർത്ഥിക്കുന്നതും ഐശ്വര്യത്തെയും ജ്ഞാനത്തെയും കുറിച്ച് ധ്യാനിക്കുന്നതും ഉചിതമാണ്.

ദാനം: ബുധൻ ബലപ്പെടാൻ ചെമ്പ് സാധനങ്ങൾ, പച്ച നിറമുള്ള വസ്തുക്കൾ, മഞ്ഞൾ, ചെറുപയർ, വെള്ളയും പച്ചയും കലർന്ന മുത്തുകൾ മുതലായവ ദാനം ചെയ്യുന്നത് നല്ലതാണ്.

രത്നം: മരതകം ധരിക്കുന്നതും നല്ലതാണ്

വ്രതം: ബുധനാഴ്ച വ്രതം ആചരിക്കുകയും ബുധനെ ആരാധിക്കുകയും ചെയ്യുന്നത് ഉത്തമം. 

Also Read: ശുക്രൻ മാർച്ചിൽ 2 തവണ രാശി മാറും; ഇവർക്ക് ലഭിക്കും ധനനേട്ടവും ജോലിയിൽ പ്രമോഷനും!

മറ്റ് പരിഹാരങ്ങൾ:

കുട്ടിയെ പതിവായി പൂജ ചെയ്യാനും ദൈവത്തിൻ്റെ അനുഗ്രഹം തേടാനും പഠിപ്പിക്കുക.  ശാന്തവും സൗഹൃദപരവുമായ അന്തരീക്ഷം നൽകുക, പഠനത്തിലുള്ള കുട്ടിയുടെ താൽപ്പര്യത്തെ പ്രോത്സാഹിപ്പിക്കുക, അവൻ്റെ വിജയത്തെ അഭിനന്ദിക്കുക. പതിവായി വ്യായാമം ചെയ്യാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും കുട്ടിയെ പ്രേരിപ്പിക്കുക. സമയം കൈകാര്യം ചെയ്യാനും അച്ചടക്കവും കുട്ടിയെ പഠിപ്പിക്കുക.  സ്വന്തം കഴിവിൽ വിശ്വസിക്കാനും  കഠിനാധ്വാനം ചെയ്യാനും കുട്ടിയെ പ്രചോദിപ്പിക്കുക.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News