Guru Gochar 2023: വ്യാഴം മേട രാശിയിൽ ; ഗജലക്ഷമി രാജയോഗത്തിലൂടെ ഈ രാശിക്കാർ തിളങ്ങും!

Gajalaxmi Rajyog 2023: ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ ഗജലക്ഷ്മി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് ചില രാശിക്കാർക്ക് നൽകും കിടിലം നേട്ടങ്ങൾ.  

Written by - Ajitha Kumari | Last Updated : Apr 25, 2023, 01:58 PM IST
  • ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്
  • ഇതോടെ ഗജലക്ഷ്മി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്
Guru Gochar 2023: വ്യാഴം മേട രാശിയിൽ ; ഗജലക്ഷമി രാജയോഗത്തിലൂടെ ഈ രാശിക്കാർ തിളങ്ങും!

Gajalakshmi Raja Yoga 2023 Benefits:  ദേവഗുരു ബൃഹസ്പതി വർഷത്തിലൊരിക്കലാണ് രാശി മാറുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഏതെങ്കിലും ഒരു രാശിയിലേക്ക് തിരിച്ചുവരാൻ 12 വർഷമെടുക്കും. ഇപ്പോഴിതാ വ്യാഴം ഏപ്രിൽ 22 ന് മേട രാശിയിൽ  സംക്രമിച്ചിരിക്കുകയാണ്. ഈ സംക്രമണം പല തരത്തിൽ പ്രധാനമാണ് ഇത് 12 രാശിക്കാരേയും ബാധിക്കും. മേട രാശിയിലെ വ്യാഴ സംക്രമത്തോടൊപ്പം ഗജലക്ഷ്മി യോഗവും രൂപപ്പെടുന്നുണ്ട്. ഈ യോഗത്തെ ജ്യോതിഷത്തിൽ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ആരുടെ ജാതകത്തിൽ ഈ യോഗം രൂപപ്പെടുന്നുവോ അവർക്ക് പലവിധ നേട്ടങ്ങലും ലഭിക്കും.മേടത്തിൽ രാഹു നേരത്തേയുണ്ട്. അതേ സമയം വ്യാഴവും മീനം വിട്ട് മേടം രാശിയിൽ പ്രവേശിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ഏതെങ്കിലും രാശിയിൽ രാഹുവും വ്യാഴവും ചേർന്നാൽ ഗജലക്ഷ്മീ രാജയോഗം ഉണ്ടാകും.

Alsop Read: Shash Mahapurush Rajayoga: ശശ് മഹാപുരുഷ രാജയോഗം: ഈ 5 രാശിക്കാർക്ക് വരുന്ന 30 മാസത്തേക്ക് സുവർണ്ണ നേട്ടങ്ങൾ! 

മിഥുനം (Gemini):  ഗജലക്ഷ്മീ രാജയോഗം മൂലം മിഥുന രാശിക്കാർക്ക് മലക്ഷ്കി ദേവിയുടെ അനുഗ്രഹം ലഭിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ജോലിയിൽ നല്ല ഫലങ്ങൾ ഉണ്ടാകും, കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും. ഇതുവരെ നിർത്തിവച്ചിരുന്ന പണികളെല്ലാം ചെയ്തു തുടങ്ങും.

കന്നി (Virgo ):   കന്നി രാശിക്കാർക്ക് ഗജലക്ഷ്മി രാജയോഗം വളരെയധികം ഗുണം നൽകും. ഈ സമയത്ത് ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും. ബഹുമാനവും ആദരവും വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും. വിദ്യാഭ്യാസ രംഗത്തുള്ളവർക്ക് വിജയം ലഭിക്കും.

Also Read: Lucky Zodiac sign: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും സൂര്യ കൃപ, ലഭിക്കും ബമ്പർ നേട്ടങ്ങൾ! 

തുലാം (Libra):  തുലാം രാശിക്കാർക്ക് ഈ സംക്രമം നല്ല ഫലങ്ങൾ നൽകും. ഗജലക്ഷ്മീ രാജ യോഗത്തോടെ ഈ രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം പൂർത്തിയാക്കാൻ കഴിയും.  ഈ സമയത്ത് നിങ്ങൾ കൈകോർത്ത് ഏത് ജോലി ചെയ്താലും നിങ്ങൾക്ക് വിജയം ലഭിക്കും. രാജയോഗത്തിന്റെ പ്രഭാവം മൂലം പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാക്കും.  

മീനം (Pisces):  വ്യാഴം മീന രാശിയിൽ നിന്നും മേടം രാശിയിലേക്ക് മാറിയതിലൂടെ രൂപപ്പെട്ട ഗജലക്ഷ്മീ രാജയോഗത്തിന്റെ ഗുണം മീന രാശിക്കാർക്കും ലഭിക്കും.   ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങൾ കാരണം സ്ഥിതി കൂടുതൽ ശക്തമാകും. ഉദ്യോഗത്തിൽ ഉയർച്ചയ്ക്ക് അവസരം, ജോലിയിൽ ഇൻക്രിമെന്റ്, പ്രമോഷൻ എന്നിവക്ക് സാധ്യത.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News