Venus Transit 2023: ശുക്ര സംക്രമണം: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും!

Shukra Rashi Parivartan 2023: ശുക്രൻ ഇപ്പോൾ കന്നി രാശിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. ഈ സംക്രമത്തോടെ 3 രാശിക്കാരുടെ ജീവിതത്തിന്റെ അടഞ്ഞ ഭാഗ്യം തുറക്കും.

Written by - Ajitha Kumari | Last Updated : Oct 17, 2023, 07:16 AM IST
  • ശുക്രൻ ഇപ്പോൾ കന്നി രാശിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്
  • ഈ സംക്രമത്തോടെ 3 രാശിക്കാരുടെ ജീവിതത്തിന്റെ അടഞ്ഞ ഭാഗ്യം തുറക്കും
  • നവംബർ 3 ന് കന്നി രാശിയിൽ സഞ്ചരിക്കാൻ പോകുകയാണ്
Venus Transit 2023: ശുക്ര സംക്രമണം: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും!

Shukra Gochar 2023: ശുക്രനെ സംതൃപ്തി, നല്ല ആരോഗ്യം, ബുദ്ധി എന്നിവയുടെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ശക്തമായ സ്ഥാനത്ത് നിൽക്കുമ്പോൾ ആ വ്യക്തിക്ക് ബന്ധങ്ങൾ ദൃഢമായി നിലനിർത്താനും പണം സമ്പാദിക്കാനും നല്ല ആരോഗ്യം നിലനിർത്താനുമുള്ള ഭാഗ്യം ലഭിക്കും. അതേ സമയം ജാതകത്തിൽ ശുക്രന്റെ സ്ഥാനം ദുർബലമാകുമ്പോൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏകോപനവും സന്തോഷവും ഇല്ലാതാകുകയും അതുമൂലം അവന്റെ എല്ലാ ജോലികളും തകരാറിലാകുകായും ചെയ്യുന്നു.  ശുക്രൻ 2023 നവംബർ 3 ന് കന്നി രാശിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഈ സംക്രമം മൂലം 3 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും. നവംബർ 3 ന് ശേഷം ചില ആശിക്കാരുടെ ജീവിതത്തിൽ ധാരാളം ധനം വന്നുചേരും. അതിനർത്ഥം ഈ ദീപാവലി അവർക്ക് ഒരുപാട് സന്തോഷം നൽകുമെന്നാണ്. ആ 3 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: Hanuman Favourite Zodiacs: ഹനുമത് കൃപയാൽ ഇന്ന് ഈ രാശികളുടെ ഭാഗ്യം തെളിയും, നിങ്ങളും ഉണ്ടോ?

മിഥുനം (Gemini): ശുക്ര സംക്രമംകാരണം നിങ്ങൾ ഈ രാശിക്കാർ ആത്മീയ പ്രവർത്തനങ്ങളിലേക്ക് ചായ്‌വുള്ളവരായിരിക്കാം. തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് തീർത്ഥാടനം നടത്താം. കരിയറിൽ നിങ്ങൾ ആഗ്രഹിച്ച സ്ഥാനം കൈവരിക്കും അതിനാൽ നിങ്ങൾക്ക് സംതൃപ്തിയുണ്ടാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് മികച്ച കമ്പനിയിൽ നിന്ന് ഓഫർ ലെറ്റർ ലഭിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് ശരാശരി ലാഭം ലഭിക്കുമെങ്കിലും ദീപാവലിക്ക് ശേഷം അവർക്ക് നിരവധി വലിയ ഡീലുകൾ ലഭിക്കും.

കന്നി (Virgo): കന്നി രാശിയിലെ ശുക്രന്റെ സംക്രമണം നിങ്ങൾക്ക് പുതിയ ജോലി അവസരങ്ങൾ നൽകും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. അവരുടെ കണ്ണുകളിൽ ഒരു പുതിയ ഐഡന്റിറ്റി സൃഷ്ടിക്കുന്നതിൽ നിങ്ങൾ വിജയിക്കും. നിങ്ങൾക്ക് ശമ്പള വർദ്ധനവിന് സാധ്യതയുണ്ട്. ബിസിനസ്സിൽ ഓരോ ഘട്ടത്തിലും നിങ്ങൾക്ക് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. സാമ്പത്തികമായി ഒരു നല്ല തുക സമ്പാദിക്കുന്നതിലും അത് ലാഭിക്കുന്നതിലും നിങ്ങൾ വിജയിക്കും. പൂർവ്വിക സ്വത്തുക്കളിൽ നിന്നും നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം നിലനിർത്താൻ കഴിയും.

Also Read: Surya Gochar 2023: തലവര മാറാൻ ഇനി 2 ദിനം; സൂര്യശോഭയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും

വൃശ്ചികം (Scorpio): ശുക്ര സംക്രമത്തിന്റെ സ്വാധീനം മൂലം ബിസിനസുകാർക്ക് വളരെയധികം പ്രയോജനം ലഭിക്കും. കൂടുതൽ ലാഭം നേടുന്നതിൽ നിങ്ങൾ വിജയിക്കുക മാത്രമല്ല, നിങ്ങളുടെ സമ്പാദ്യവും മുമ്പത്തേക്കാൾ കൂടുതലായിരിക്കും. നിങ്ങളുടെ പ്രതിരോധശേഷി മുമ്പത്തേക്കാൾ മികച്ചതായിരിക്കും. നിലവിലെ ജോലിയിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും, അത് നിങ്ങൾക്ക് സംതൃപ്തി നൽകും. മേലുദ്യോഗസ്ഥരുമായും സഹപ്രവർത്തകരുമായുമുള്ള നിങ്ങളുടെ ബന്ധത്തിലും നിങ്ങൾ സന്തുഷ്ടരായിരിക്കും. കഠിനാധ്വാനത്തിന് നിങ്ങളുടെ ജോലിസ്ഥലത്ത് അഭിനന്ദനങ്ങൾ ലഭിച്ചേക്കും. ഈ സമയത്ത് നിങ്ങൾക്ക് എതിരാളികളിൽ നിന്ന് മത്സരം നേരിടേണ്ടിവരില്ല. സമീകൃതാഹാരം കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News