Earth Sign Zodiac: ആയുഷ്കാലം മുഴുവൻ സമ്പന്നരായിരിക്കും ഈ 3 രാശിക്കാർ; ഒപ്പം ശനിദേവന്റെ കൃപയും

Earth Sign Zodiac: ജ്യോതിഷത്തിൽ രാശിചിഹ്നങ്ങൾ നാല് ഘടകങ്ങളായി സൂക്ഷിച്ചിരിക്കുന്നു. അഗ്നി, ഭൂമി, വായു, ജലം എന്നിവയാണ് ഈ നാല് ഘടകങ്ങൾ.   

Written by - Ajitha Kumari | Last Updated : Dec 17, 2021, 01:49 PM IST
  • 3 രാശിക്കാരെ സമ്പന്നരായി കണക്കാക്കുന്നു
  • സമ്പത്തിന്റെ കാരകനായ ശുക്രനുമായി ആഴത്തിലുള്ള ബന്ധമുണ്ട്
  • ശനിദേവിന്റെ അനുഗ്രഹമുണ്ടാകും
Earth Sign Zodiac: ആയുഷ്കാലം മുഴുവൻ സമ്പന്നരായിരിക്കും ഈ 3 രാശിക്കാർ; ഒപ്പം ശനിദേവന്റെ കൃപയും

Earth Sign Zodiac: ജ്യോതിഷത്തിൽ രാശിചിഹ്നങ്ങൾ നാല് ഘടകങ്ങളായി സൂക്ഷിച്ചിരിക്കുന്നു. അഗ്നി, ഭൂമി, വായു, ജലം എന്നിവയാണ് ഈ നാല് ഘടകങ്ങൾ. മേടം, ചിങ്ങം, ധനു രാശികൾ അഗ്നി മൂലകത്തിൽ സ്ഥാപിച്ചിരിക്കുന്നു. ഇടവം, കന്നി, മകരം എന്നിവ ഭൂമി മൂലകത്തിൽ വരുന്നു. അതേസമയം കർക്കടകം, വൃശ്ചികം, മീനം എന്നീ രാശികൾ ജല മൂലകത്തിലും വരുന്നു.

ഇവയിൽ ഭൂമി മൂലകത്തിന് ജ്യോതിഷവുമായി അഗാധമായ ബന്ധമുണ്ട്. ഭൂമി മൂലകത്തിന്റെ ഇടവം\, കന്നി, മകരം രാശികൾ ബുധൻ ഗ്രഹവുമായി അടുത്ത ബന്ധമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ രാശിയിലുള്ളവർ ധനികരും സുന്ദരന്മാരുമായി കണക്കാക്കപ്പെടുന്നു.

Also Read: Horoscope December 17, 2021: ഇന്ന് ധനു രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ജനപ്രീതിയിലും വർദ്ധനവുണ്ടാകും 

ഇടവം (Taurus)

ഇടവം രാശിയുടെ അധിപനാണ് ശുക്രൻ. കൂടാതെ ഈ രാശിക്കാർക്ക് ചന്ദ്രൻ വളരെ ശക്തമായി തുടരുന്നു. ഇതുകൂടാതെ ഈ രാശിക്കാർക്ക് ബുധന്റെ സ്വാധീനവുമുണ്ട്. ശുക്രന്റെയും ബുധന്റെയും സ്വാധീനത്തിൽ, ഈ രാശിക്കാർ ധൈര്യശാലികളും ആത്മവിശ്വാസത്തിലും പണത്തിന്റെ കാര്യത്തിലും മറ്റുള്ളവരെക്കാൾ മുന്നിലുമാണ്. എന്നിരുന്നാലും ഈ രാശിക്കാർ ധാർഷ്ട്യവും കോപവും ഉള്ളവരാണ്.

കന്നിരാശി (Virgo)

ഭൂമി മൂലകത്തിന്റെ കന്നിരാശിയുടെ അധിപനാണ് ബുധൻ. ജ്യോതിഷമനുസരിച്ച്, ഭൂമിയുടെ ഏറ്റവും വലിയ അടയാളമാണ് കന്നി. ബുധന്റെ സ്വാധീനം മൂലം കൗശലം, വാക്ചാതുര്യം, കാര്യനിർവഹണം എന്നീ ഗുണങ്ങൾ ഈ രാശിക്കാർക്കുണ്ട്. ഇതുകൂടാതെ ഈ രാശിക്കാർ പണത്തിന്റെ കാര്യത്തിൽ മറ്റാരെക്കാളും മുന്നിലാണ്. എന്നിരുന്നാലും, ഈ രാശിചക്രത്തിന്റെ ഏറ്റവും വലിയ ബലഹീനതയാണ് സ്വാർത്ഥ പ്രവണതകൾ. കന്നി രാശിക്കാർക്ക് ഓപ്പൽ അല്ലെങ്കിൽ വജ്രം ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

Also Read: Good Luck Sign: രാവിലെ ഉറക്കമുണരുമ്പോള്‍ ഈ കാഴ്ചകള്‍ കാണുന്നത് ഏറെ ശുഭകരം

മകരം (Capricorn)

മകരം രാശിയുടെ അധിപനാണ് ശനി. ഈ രാശിയിൽ ബുധൻ ശക്തമായി തുടരുന്നു. ഇക്കാരണത്താൽ, ഈ രാശിക്കാർ ബുദ്ധിയുള്ളവരാണ്. ബുധന്റെ സ്വാധീനം മൂലം ഈ രാശിക്കാർ അവസരവാദികളും കൗശലക്കാരും സമ്പന്നരുമായി കണക്കാക്കപ്പെടുന്നു. അതേസമയം, ഈ രാശിക്കാരുടെ ഏറ്റവും വലിയ ബലഹീനതയാണ് അഹംഭാവം. ഇതുകൂടാതെ മകരം രാശിക്കാർ അവരുടെ വിഷയത്തിൽ നിപുണരാണ്. ഈ രാശിക്കാർക്ക് സൂര്യാരാധന നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News