Saturn Retrograde June 2022: നാളെ മുതൽ ശനി കുംഭ രാശിയിൽ, ഈ 5 രാശിക്കാർ ജാഗ്രത പാലിക്കുക!

Shani Vakri June 2022: ശനി നാളെ മുതൽ അതായത് ജൂൺ 5 ന് കുംഭ രാശിയിൽ വക്രഗതിയിൽ നീങ്ങും. ജ്യോതിഷ പ്രകാരം സാധാരണ ഒരു ഗ്രഹം സ്വന്തം രാശിയിലാണെങ്കില്‍ അത് എപ്പോഴും നല്ല ഫലങ്ങള്‍ നല്‍കുന്നുവെന്നാണ് എങ്കിലും ഒരു ഗ്രഹം പിന്നോട്ട് പോകുമ്പോഴെല്ലാം അതായത് വിപരീത ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍ അത് ഓരോ രാശിക്കാരുടേയും ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.  ശനിയുടെ വക്രഗതി ഈ 5 രാശിക്കാരെ ഗംഭീരമായി ബാധിക്കും  

Written by - Ajitha Kumari | Last Updated : Jun 4, 2022, 08:33 AM IST
  • ശനി ദേവനെ നീതിയുടെ ദൈവം എന്നാണ് പറയുന്നത്
  • ജൂൺ 5 മുതൽ അതായത് നാളെ മുതൽ ശനി കുംഭ രാശിയിൽ വക്രഗതിയിൽ നീങ്ങും
Saturn Retrograde June 2022: നാളെ മുതൽ ശനി കുംഭ രാശിയിൽ, ഈ 5 രാശിക്കാർ ജാഗ്രത പാലിക്കുക!

Saturn Retrograde June 2022: ശനി ദേവനെ നീതിയുടെ ദൈവം എന്നാണ് പറയുന്നത്. പൊതുവെ പറഞ്ഞു കേൾക്കുന്നതനുസരിച്ച് ശനി ആരോടാണോ കോപിക്കുന്നത് ആ വ്യക്തിയ്ക്ക് നാശമുണ്ടാകാൻ അധിക താമസമുണ്ടാകില്ല എന്നാണ്.  ശനിദേവൻ സമയമനുസരിച്ച്   തന്റെ രാശി മാറ്റിക്കൊണ്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ജൂൺ 5 മുതൽ അതായത് നാളെ മുതൽ ശനി കുംഭ രാശിയിൽ പ്രതിലോമപരമായി നീങ്ങും. 

ഇത് ഏഴര ശനി, കണ്ടകശനി എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകളെ വളരെയധികം ബാധിക്കും. ശനിദേവന്റെ വക്രഗതി ഈ 5 രാശിക്കാരെ ഏറ്റവും കൂടുതൽ ബാധിക്കും. അത് ഏതൊക്കെ രാശിക്കാരെയാണെന്ന് നമുക്ക് നോക്കാം...

Also Read: ഈ 5 രാശിക്കാർ തന്നിഷ്ടക്കാർ, ആരുടെ വാക്കും കേൾക്കില്ല!

കുംഭം (Aquarius): ശനിയുടെ വക്രഗതി സഞ്ചാര സമയം കുംഭ രാശിക്കാർ കൂടുതൽ ജാഗ്രത പാലിക്കണം. നാളെ മുതൽ ശനി വക്രഗതിയിൽ സഞ്ചരിക്കുന്നതാണ് ഇതിന് കാരണം. ഇതിൽ നിന്ന് മോചനം നേടാൻ എല്ലാ ശനിയാഴ്ചയും ആവശ്യക്കാർക്ക് ഭക്ഷണം നൽകണം.  പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംയമനത്തോടെ പ്രവർത്തിക്കണം.

കർക്കടകം (Cancer): ഈ രാശിക്കാരും ഈ സമയം ശ്രദ്ധിക്കണം. കർക്കടക രാശിക്കാർക്ക് കണ്ട ശനിയുടെ സമയമാണ് ഇപ്പോൾ. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് സാമ്പത്തികമായും ആരോഗ്യപരമായും കഷ്ടപ്പെടേണ്ടി വന്നേക്കാം. ഇതൊഴിവാക്കാൻ ശനിയാഴ്‌ച ആവശ്യക്കാർക്ക് എന്തെങ്കിലും ദാനം ചെയ്യുക. ദാനം ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം ഈ വസ്തുക്കൾ ശനിയുമായി ബന്ധപ്പെട്ടവയായിരിക്കണം എന്നത്. 

Also Read: പൈപ്പിന് ചോർച്ചയുണ്ടോ? സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതൽ

മീനം (Pisces): ഈ രാശിക്കാർക്ക് ശനിയുടെ വക്ര ചലനം മൂലം ജോലിയിൽ  പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഒപ്പം സാമ്പത്തിക പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ സംസാരത്തിൽ സംയമനം പാലിക്കുകയും എല്ലാ ശനിയാഴ്ചയും വീട്ടിൽ ശനി ചാലിസ ചൊല്ലുകയും ചെയ്യേണ്ടത് ആവശ്യമാണ്.

വൃശ്ചികം (Scorpio): ശനിദേവന്റെ വക്ര ചലനം ഈ രാശിക്കാരുടെ ദാമ്പത്യജീവിതത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കും. നിരവധി കാര്യങ്ങൾ ശരിയായി വരും എന്നു പ്രതീക്ഷിച്ചാലും അവസാനം അതിൽ മുടക്കങ്ങൾ സംഭവിക്കാം.  നിങ്ങളുടെ കോപം നിയന്ത്രിക്കുക, കോപത്തിനും അഹങ്കാരത്തിനും ഇരയാകുന്നത് ഒഴിവാക്കുക.

Also Read: ലിച്ചിയുടെ തൊലി വലിച്ചെറിയരുത്, ഇതിലുമുണ്ട് 3 കിടിലം ഗുണങ്ങൾ! 

മകരം (Capricorn): ഈ രാശിക്കാരിൽ കണ്ടക ശനിയുടെ അപഹാര സമയമാണിത്. ഇത് അവരുടെ ജോലിയേയും ബിസിനസിനെയും ബാധിക്കും. അത്തരമൊരു സാഹചര്യത്തിൽ ജാഗ്രത ആവശ്യമാണ്. ആരുമായും അനാവശ്യമായി ആശയക്കുഴപ്പത്തിലാകരുത്, ശാന്തമായ സ്വഭാവത്തോടെ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാ ശനിയാഴ്ചകളിലും ശനി ചാലിസ വായിക്കുന്നത് മുടക്കാതിരിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News