Shani Shukra Gochar 2023: ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു, ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!

Saturn Direct Venus Transit 2023: ഈ മാസത്തെ ദീപാവലി 2 മഹത്വപൂർണ ഗ്രഹങ്ങളുടെ സംക്രമണത്താൽ 4 രാശികളുടെ ഭാഗ്യം തെളിയിക്കും. ശനി മാർഗിയും  ശുക്ര സംക്രമണത്തിന്റെയും ശുഭഫലം ഇവരെ  സമ്പന്നരാക്കും.

Written by - Ajitha Kumari | Last Updated : Nov 8, 2023, 08:53 AM IST
  • വേദ ജ്യോതിഷത്തിൽ ശുക്രനും ശനിയും വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്ന ഗ്രഹങ്ങളാണ്
  • ഈയിടെയായി ശുക്രൻ സംക്രമിക്കുകയും ശനി നേർരേഖയിൽ സഞ്ചരിക്കാനും തുടങ്ങിയിട്ടുണ്ട്
  • ശനിയുടെയും ശുക്രന്റെയും സ്ഥാനത്തുണ്ടായ വലിയ മാറ്റം ചില രാശിക്കാരുടെ വിധി മാറ്റും
Shani Shukra Gochar 2023: ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു, ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!

Shukra Gochar and Shani Margi 2023 November: വേദ ജ്യോതിഷത്തിൽ ശുക്രനും ശനിയും വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്ന ഗ്രഹങ്ങളാണ്. ഈയിടെയായി ശുക്രൻ സംക്രമിക്കുകയും ശനി നേർരേഖയിൽ സഞ്ചരിക്കാനും തുടങ്ങിയിട്ടുണ്ട്. നവംബർ മാസത്തിൽ ദീപാവലിക്കും മുൻപ് ശനിയുടെയും ശുക്രന്റെയും സ്ഥാനത്തുണ്ടായ വലിയ മാറ്റം ചില രാശിക്കാരുടെ വിധി മാറ്റും. സന്തോഷം, ആഡംബരം, ഐശ്വര്യം, സമ്പത്ത് എന്നിവയുടെ ഘടകമാണ് ശുക്രൻ. അതേസമയം നീതിയുടെ ദേവനായ ശനി കഠിനാധ്വാനത്തിന്റെയും നീതിയുടെയും സേവനത്തിന്റെയും അധിപനാണ്. ഇത്തരത്തിൽ ശനിയുടെയും ശുക്രന്റെയും സഞ്ചാരം മാറുന്നത് 4 രാശിക്കാർക്ക് പ്രത്യേകിച്ച് ശുഭകരമായിരിക്കും. ദീപാവലിക്ക് മുമ്പ് ഭാഗ്യം തെളിയുന്ന ആ രാശിക്കാർ ആരെന്ന് നോക്കാം.

Also Read: ധന്തേരാസിൽ രൂപപ്പെടുന്ന ധന യോഗം ഈ 5 രാശിക്കാർക്ക് നൽകും വൻ സാമ്പത്തിക നേട്ടങ്ങൾ!

മേടം (Aries): നവംബർ മാസം മേടം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് ഈ സമയം അപ്രതീക്ഷിത സാമ്പത്തിക ലാഭം ലഭിക്കും, അധ്വാനിക്കുന്നവരുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.

ഇടവം (Taurus): ഇടവം രാശിക്കാർക്ക് ശുക്രന്റെയും ശനിയുടെയും സ്ഥാനത്ത് വരുന്ന മാറ്റങ്ങൾ ജീവിതത്തിൽ അനുകൂലമായ നിരവധി മാറ്റങ്ങൾ കൊണ്ടുവരും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും, ധാരാളം സമ്പത്ത് ലഭിക്കും, ജീവിതത്തിൽ സാമ്പത്തിക അഭിവൃദ്ധി വർദ്ധിക്കും. കോടതി സംബന്ധമായ തീരുമാനങ്ങൾ അനുകൂലമായിരിക്കും. 

Also Read: 235 ദിവസത്തേക്ക് ഈ രാശിക്കാർ സൂക്ഷിക്കുക, ശനി നൽകും സർവ്വത്ര ദോഷം!

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ദീപാവലിക്ക് മുമ്പ് തന്നെ സമയം അടിപൊളിയാകും. ശുക്രന്റെയും ശനിയുടെയും അനുഗ്രഹത്താൽ ജീവിതനിലവാരം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.

മകരം (Capricorn): മകരം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ ശുക്രനും ശനിക്കും കഴിയും. ദീപാവലിക്ക് മുമ്പ് തന്നെ ഇവർക്ക് ബമ്പർ ലാഭമുണ്ടാകാം. ബിസിനസ്സുകാർക്ക് നേട്ടമുണ്ടാകും. തൊഴിൽ സംബന്ധമായ അവസരങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News