Venus Retrograde 2023: ശുക്രന്റെ വക്ര​ഗതി ഈ മൂന്ന് രാശികൾക്ക് അശുഭകരമായിരിക്കും; സാമ്പത്തികം മോശമാകും

ശുക്രന്റെ വക്ര​ഗതി 12 രാശികളെയും ബാധിക്കും. കന്നി, മകരം, മീനം എന്നീ മൂന്ന് രാശികളെ ഇത് വളരെ മോശമായി ബാധിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 11, 2023, 01:40 PM IST
  • ഈ കാലയളവിൽ ജാഗ്രത പാലിക്കണം.
  • കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിച്ചേക്കാം.
  • സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധത്തിൽ പിരിമുറുക്കം വർദ്ധിച്ചേക്കാം.
Venus Retrograde 2023: ശുക്രന്റെ വക്ര​ഗതി ഈ മൂന്ന് രാശികൾക്ക് അശുഭകരമായിരിക്കും; സാമ്പത്തികം മോശമാകും

Venus Retrograde in Leo: ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനം അനുസരിച്ച് ജൂലൈ മാസം വളരെ സവിശേഷവും അനുകൂലവുമാണ്. ഈ മാസത്തിൽ പല ഗ്രഹങ്ങളും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും. ഇതോടൊപ്പം ഹിന്ദുമതമനുസരിച്ച് ഇത് ശ്രാവണ മാസമാണ്. ജ്യോതിഷത്തിൽ ശുക്രൻ എപ്പോഴും ശാരീരിക സൗന്ദര്യം, സ്നേഹം, ആനന്ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജൂലൈ 7 ന് പുലർച്ചെ 4:28 ന് ശുക്രൻ കർക്കടകം വിട്ട് ചിങ്ങത്തിൽ പ്രവേശിച്ചു കഴിഞ്ഞു. ഇനി ജൂലൈ 23 ന് ശുക്രൻ ചിങ്ങം രാശിയിൽ തന്നെ പിന്നോക്കം പോകും. ഈ ഗ്രഹത്തിന്റെ സംക്രമണം 12 രാശികളേയും ബാധിക്കും. ചിലർക്ക് ഭാ​ഗ്യങ്ങൾ ലഭിക്കുമ്പോൾ മറ്റുള്ളവരിൽ അത് അശുഭകരമായിട്ടാവും സ്വാധീനിക്കുക. അവർക്ക് തടസ്സങ്ങൾ നേരിടേണ്ടിവരും. പ്രതികൂല ഫലമുണ്ടാകുന്ന ഈ മൂന്ന് രാശികളെ കുറിച്ച് അറിയാം...

കന്നി രാശി - ഈ സംക്രമത്തിന്റെ ദോഷഫലങ്ങൾ നിങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. ആരോ​ഗ്യ കാര്യത്തിൽ അശ്രദ്ധ പാടില്ല. അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. ആഡംബരങ്ങൾക്കായി നിങ്ങൾ ധാരാളം ചിലവഴിച്ചേക്കാം. സാമ്പത്തിക സ്ഥിതിയെ അത് ബാധിക്കും. കുടുംബത്തിലെ മുതിർന്നവരോട് ബഹുമാനത്തോടെ പെരുമാറുക.

Also Read: Sawan Shivaratri 2023: സാവൻ ശിവരാത്രി എപ്പോൾ? പ്രാധാന്യം, വ്രതാനുഷ്ഠാന നിയമങ്ങൾ അറിയാം

മകരം രാശി - ശുക്രന്റെ സംക്രമണം മൂലം നിങ്ങൾക്ക് പ്രതികൂല ഫലങ്ങൾ നേരിടേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ഓഫീസിൽ സഹപ്രവർത്തകരുമായി തർക്കമുണ്ടാകാം. സംസാരിക്കുമ്പോൾ നിങ്ങളുടെ സ്വരത്തിൽ ശ്രദ്ധ ചെലുത്താൻ ശ്രമിക്കുക. ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാം.

മീനം രാശി - ഈ കാലയളവിൽ ജാഗ്രത പാലിക്കണം. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിച്ചേക്കാം. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധത്തിൽ പിരിമുറുക്കം വർദ്ധിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പ്രശ്നങ്ങൾ ഉണ്ടാകും. കൂടാതെ, ഈ സമയത്ത് നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News