Paytm : പേടിഎം പേയ്മെന്റ്സ് ബാങ്ക് ചെയർമാൻ സ്ഥാനം വിജയ് ശേഖർ ശർമ ഒഴിഞ്ഞു

Paytm Issue : പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ സേവനം മാർച്ച് 15 വരെ പാടുള്ളൂ എന്ന ആർബിഐയുടെ നിർദേശം നിലനിൽക്കെയാണ് ആപ്ലിക്കേഷന്റെ സ്ഥാപകനായ വിജയ് ശേഖർ ശർമ സ്ഥാനം ഒഴിയുന്നത്  

Written by - Zee Malayalam News Desk | Last Updated : Feb 26, 2024, 09:34 PM IST
  • പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ബോർഡ് പുനഃസംഘടിപ്പിച്ചുയെന്നും വൺ97 കമ്മ്യണിക്കേഷൻസ് അറിയിച്ചു.
  • പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ താൽക്കാലിക നോൺ-എക്സിക്യൂട്ടിവ് ചെയർമാനായിരുന്നു വിജയ് ശേഖർ.
Paytm : പേടിഎം പേയ്മെന്റ്സ് ബാങ്ക് ചെയർമാൻ സ്ഥാനം വിജയ് ശേഖർ ശർമ ഒഴിഞ്ഞു

പേടിഎമ്മിന്റെ സ്ഥാപകനായ വിജയ് ശേഖർ ശർമ പേടിഎം പേയ്മെന്റ്സ് ബാങ്ക് ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. പുതിയ ഉപയോക്താക്കളെ സ്വന്തമാക്കുന്നതിനുള്ള ആർബിഐയുടെ വിലക്ക് നിലനിൽക്കെയാണ് ആപ്ലിക്കേഷന്റെ സ്ഥാപകൻ പേടിഎം പേയ്മെന്റ്സ് ബാങ്ക് ചെയർമാൻ സ്ഥാനം ഒഴിയുന്നത്. കൂടാതെ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ബോർഡ് പുനഃസംഘടിപ്പിച്ചുയെന്നും പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യണിക്കേഷൻസ് അറിയിച്ചു. പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ താൽക്കാലിക നോൺ-എക്സിക്യൂട്ടിവ് ചെയർമാനായിരുന്നു വിജയ് ശേഖർ.

അടുത്തിടെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഉപയോക്താക്കളെ നേടുന്നതിനും പിപിബിക്ക് വിലക്കേർപ്പെടുത്തിയത്. നിലവിലുള്ള പേടിഎം പേയ്മെന്റ്സ് ബാങ്ക് ഉപയോക്താക്കൾക്ക് മാർച്ച് 15-ാം തീയതി വരെ പിപിബിയുടെ സേവനം തുടരാവുന്നതാണ്. മാർച്ച് 15നുള്ള പേടിഎം പേയ്മെന്റ്സ് ബാങ്ക് ഉപയോക്താക്കൾക്ക് തങ്ങളുടെ നിക്ഷേപങ്ങൾ മറ്റ് ബാങ്കിലേക്ക് മാറ്റാൻ ആർബിഐ സാവാകാശം നൽകിട്ടുണ്ട്. നേരത്തെ ഈ മാസം 29 വരെയായിരുന്നു ആർബിഐ സമയം അനുവധിച്ചത്. ഉപയോക്താക്കളുടെ ആവശ്യപ്രകാശം സമയപരിധി 15 ദിവസം കൂടി ആർബിഐ നീട്ടി നൽകി.

ALSO READ : WhatsApp New Feature : വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചറിനെ കുറിച്ച് അറിയുമോ? ചെയ്യേണ്ടത് ഇത്രമാത്രം

പിപിബിയിൽ വഴിയുള്ള ബാങ്കിങ് സേവനവും മാർച്ച് 15ന് ശേഷം ഇല്ലാതാകും. പിപിബിയിൽ ശമ്പളം ലഭിക്കുന്നവർ, ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങൾ മറ്റൊരു ബാങ്കിലേക്ക് മാറ്റേണ്ടതാണ്. ആർബിഐയുടെ ഉത്തരവ് വന്നതിന് ശേഷം വൺ97 കമ്മ്യണിക്കേഷൻസിന്റെ നോഡൽ അക്കൌണ്ട് ആക്സിസ് ബാങ്കിലേക്ക് മാറ്റിട്ടുണ്ട്. പേടിഎം ക്വുആർ കോഡുകൾ, സൌണ്ട്ബോക്സ് സേവനങ്ങൾ, മെഷീൻ കാർഡുകൾ തുടങ്ങിയ സേവനങ്ങൾ മാർച്ച് 15 വരെ ലഭ്യമാകൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News