MDMA Seized : തൃശൂർ പുതുക്കാട് രണ്ട് വ്യത്യസ്ത ഇടങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട; നാല് പേർ പിടിയിൽ

വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നുമാണ് മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : May 7, 2023, 08:06 PM IST
  • ആമ്പല്ലൂർ വടക്കുമുറിയിലെ വർക്ക് ഷോപ്പിൽ നിന്നും 46 ഗ്രാം എംഡിഎംഎയുമായി കല്ലൂർ സ്വദേശി റോയ്, ഞള്ളൂർ സ്വദേശി അതുൽ എന്നിവർ പിടിയിലായി.
  • പാലിയേക്കര ടോൾ പ്ലാസക്കു സമീപത്തു നിന്ന് 8 ഗ്രാം MDMA യുമായി വല്ലച്ചിറ സ്വദേശികളായ രാഹുൽ, പ്രണവ് എന്നിവരേയും പോലീസ് പിടികൂടിയത്.
MDMA Seized : തൃശൂർ പുതുക്കാട് രണ്ട് വ്യത്യസ്ത ഇടങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട; നാല് പേർ പിടിയിൽ

തൃശൂർ : പുതുക്കാട് മേഖലയിൽ ആമ്പല്ലൂർ, പാലിയേക്കര പ്രദേശങ്ങളിലായി വൻ മയക്കുമരുന്ന വേട്ട. രണ്ട് വ്യത്യസ്ത ഇടങ്ങളിൽ പോലീസ് നടത്തിയ പരിശോധനകളിൽ 54 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ആമ്പല്ലൂർ വടക്കുമുറിയിലെ വർക്ക് ഷോപ്പിൽ നിന്നും 46 ഗ്രാം എംഡിഎംഎയുമായി കല്ലൂർ സ്വദേശി റോയ്, ഞള്ളൂർ സ്വദേശി അതുൽ എന്നിവർ പിടിയിലായി. പാലിയേക്കര ടോൾ പ്ലാസക്കു സമീപത്തു നിന്ന് 8 ഗ്രാം MDMA യുമായി വല്ലച്ചിറ സ്വദേശികളായ രാഹുൽ, പ്രണവ് എന്നിവരേയും പോലീസ് പിടികൂടിയത്. 

ഉത്സവ സീസണോടനുബന്ധിച്ച് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റേയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

ALSO READ : Crime News: പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കവെ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

പുതുക്കാട് എസ്എച്ച്ഒ സുനിൽ ദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എസ്ഐ സൂരജ്  കെ എസ്, എസ് ഐ ലീല വേലായുധൻ,  ഐ എസ് ഉണ്ണികൃഷ്ണൻ,  എഐഎസ് മാരായ ഷീബ അശോകൻ തുടങ്ങിയവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.

അതേസമയം തിരുവനന്തുപുരം കണ്ണേറ്റുമുക്കിൽ വൻ കഞ്ചാവ് വേട്ട. 100 കിലോ കഞ്ചാവുമായി നാല് പേർ പിടിയിലായി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചുവച്ചാണ് കഞ്ചാവ് കൊണ്ടുവന്നത്. 45 പാഴ്സലുകളിലായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘമാണ് എക്സൈസ് പിടിയിലായത്. അതേസമയം എക്സൈസിന്റെ പരിശോധനയ്ക്കിടെ ഒരു സ്ത്രീ രക്ഷപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News