Monson Mavunkal case: മോൻസൻ മാവുങ്കൽ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്കെതിരെ വിജിലൻസ് കേസ്

Monson Mavunkal case Updates: അന്വേഷണത്തിൻറെ ഭാഗമായി മാർച്ച് 18-ന് വിജിലൻസ് ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം. കേസിൽ ഡിവൈഎസ്പി റസ്റ്റം പണം വാങ്ങിയതായി പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനാണ് പരാതി നൽകിയത്

Written by - Zee Malayalam News Desk | Last Updated : Mar 17, 2024, 07:11 AM IST
  • 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി
  • മാർച്ച് 18-ന് വിജിലൻസ് ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം
  • മാർച്ച് നാലിനാണ് മോൻസൻ മാവുങ്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ചത്
Monson Mavunkal case: മോൻസൻ മാവുങ്കൽ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്കെതിരെ വിജിലൻസ് കേസ്

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്കെതിരെ വിജിലൻസ് അന്വേഷണം.  1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. കേസിന്റെ അന്വേഷണം വേഗത്തിലാക്കാനായി പണം വാങ്ങിയെന്നാണ് പരാതി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ റസ്റ്റത്തിനെതിരെയാണ് അന്വേഷണം.
 
അന്വേഷണത്തിൻറെ ഭാഗമായി മാർച്ച് 18-ന് വിജിലൻസ് ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം. കേസിൽ ഡിവൈഎസ്പി റസ്റ്റം പണം വാങ്ങിയതായി പുരാവസ്തു തട്ടിപ്പ് കേസ് പരാതിക്കാരനായ യാക്കൂബ് പുതിയപുരയിൽ വിജിൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിജിലൻസ് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യനാണ് അന്വേഷണത്തിൻറെ ചുമതല നൽകിയിരിക്കുന്നത്.

ഈ വർഷം മാർച്ച് നാലിനാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ രണ്ടാം പ്രതിയും  മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയും ആക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്. മൂന്നുപേർ മാത്രമാണു ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച ആദ്യഘട്ട കുറ്റപത്രത്തിൽ പ്രതികളായുള്ളത്.കോൺഗ്രസ്സ് അധ്യക്ഷൻ കെ സുധാകരന്റെ അടുത്തയാളായ എബിൻ എബ്രഹാമാണ് കേസിൽ മൂന്നാം പ്രതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News