Crime News: മണ്ണാർക്കാട് ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിൻറെ കൈ കടിച്ച് പറിച്ച് വീട്ടമ്മ

Chain Snatching Case: മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണ്ണമാല പൊട്ടിക്കാനുള്ള ശ്രമമാണ് സമയോചിതമായ ഇടപെടലിലൂടെ തട്ടിമാറ്റിയത്.  ലതയുടെ അപ്രതീക്ഷിത പ്രതികരണത്തിൽ പകച്ച പ്രതി മാലവിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 28, 2023, 07:16 AM IST
  • ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിൻറെ കൈ കടിച്ച് പറിച്ച് വീട്ടമ്മ
  • സംഭവം നടന്നത് പാലക്കാട് മണ്ണാർക്കാടാണ്
  • കടിയേറ്റ മോഷ്ടാവ് മാലയിലെ പിടിവിട്ട് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു
Crime News: മണ്ണാർക്കാട് ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിൻറെ കൈ കടിച്ച് പറിച്ച് വീട്ടമ്മ

മണ്ണാർക്കാട്: ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിൻറെ കൈ കടിച്ച് പറിച്ച് വീട്ടമ്മ. സംഭവം നടന്നത് പാലക്കാട് മണ്ണാർക്കാടാണ്. കടിയേറ്റ മോഷ്ടാവ് മാലയിലെ പിടിവിട്ട് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പോലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

Also Read: പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത അച്ഛന് 48 വർഷം കഠിനതടവ്

മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണ്ണമാല പൊട്ടിക്കാനുള്ള ശ്രമമാണ് സമയോചിതമായ ഇടപെടലിലൂടെ തട്ടിമാറ്റിയത്.  ലതയുടെ അപ്രതീക്ഷിത പ്രതികരണത്തിൽ പകച്ച പ്രതി മാലവിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ വീട്ടുജോലിക്ക് പോകുകയായിരുന്നു ലത. ഒൻപതേമുക്കാലോടെ മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡിൽ ബസ്സിറങ്ങിയ ശേഷം  ജോലിസ്ഥലത്തേക്ക് നടക്കെവയായിരുന്നു സംഭവം.  പിന്നിൽ നിന്നും ബൈക്കിൻറെ ശബ്ദം കേട്ടമാത്രേ പിന്നിൽ നിന്നും കഴുത്തിലെ മാലയിൽ പിടി വീണു. മോഷ്ടാവിന് മാല വലിച്ചെടുക്കാനുള്ള സമയം കിട്ടും മുമ്പേ ലത കള്ളൻറെ കയ്യിൽ കടിക്കുകയായിരുന്നു. ഇതോടെ യുവാവ് പിടി വിടുകയും പെട്ടെന്ന് രക്ഷപ്പെടുകയുമായിരുന്നു. ശേഷം ലത യുവാവിന് പിന്നാലെ ഓടിയെങ്കിലും അയാള്‍ ബൈക്കിൽ അതിവേഗം രക്ഷപ്പെട്ടെന്നും ലത പറഞ്ഞു.  

Also Read: ശനിദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ധനനേട്ടം!

മണ്ണാർക്കാട് തെങ്കര മേലാമുറി സ്വദേശിനി ലതക്ക് നാല് മക്കളാണുള്ളത്. മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള ജീവിതച്ചെലവുകൾ ഭർത്താവിൻറെ കൂലിപ്പണികൊണ്ട് മാത്രം താങ്ങാനാകില്ലെന്ന് വന്നതോടെയാണ് ലത വീട്ടു ജോലിക്ക് പോയത്. വീട്ടുജോലിയെടുത്തുണ്ടാക്കിയ കാശ് കൂട്ടി വെച്ച് വാങ്ങിയ മാലയാണ് ലത ധരിച്ചിരുന്നത്. അതാ നഷ്ടപ്പെടുന്നത് ലതക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. എന്തായാലും കള്ളനായുള്ള തിരച്ചിൽ മണ്ണാർക്കാട് പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News