Crime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽ

Crime News: ചൊവ്വാഴ്ച വൈകുന്നേരം 4:30 ഓടെ കൊറ്റമ്പള്ളി പേരൂർക്കോണത്ത് വച്ച് പ്രതികൾ ഉൾപ്പെടുന്ന സംഘം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഉത്തമൻനായരെ വഴിയിൽ തടഞ്ഞ് മർദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Apr 19, 2024, 08:23 AM IST
  • ടിപ്പർ ഉടമയെ ബൈക്ക് തടഞ്ഞ് ആക്രമിച്ച കേസിൽ മൂന്ന് പേർ കൂടി പിടിയിൽ
  • ഉത്തമൻറെ മുൻ ഡ്രൈവറായിരുന്നു പ്രതിയായ മിഥുൻ
Crime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽ

കാട്ടാക്കട: ടിപ്പർ ഉടമയെ ബൈക്ക് തടഞ്ഞ് ആക്രമിച്ച കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. മാറനല്ലൂർ വെളിയംകോട് മേലാരിയോട് ഉണ്ടുവെട്ടി ക്ഷേത്രത്തിന് സമീപം ചിറത്തലയ്ക്കൽ റോഡരികത്ത് വീട്ടിൽ ലാലു എന്ന അനീഷ് ലാൽ, ഊരൂട്ടമ്പലം വെള്ളൂർക്കോണം സ്വദേശി വിഷ്ണുദത്തൻ, വിതുര ആനപ്പാറ സ്വദേശി രഞ്ജിത്ത് കാണി എന്നിവരെയാണ്  ഇൻസ്‌പെക്ടർ എൻ.ഗിരീഷിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

Also Read: നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകി; ഗ്ലാസ് അടിച്ചു തകർത്ത യുവാവ് അറസ്റ്റിൽ

 

കേസിലെ ഒന്നാം പ്രതി മാറനല്ലൂർ കൂവളശ്ശേരി നവോദയ സ്വദേശി ശ്രീക്കുട്ടൻ എന്നും ടൂൾ കുട്ടൻ എന്നും വിളിക്കുന്ന എസ്.മിഥുൻ, ഊരൂട്ടമ്പലം വെള്ളൂർക്കോണം അജിതാ ഭവനിൽ ബ്രഹ്മദത്തൻ എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായി. ചൊവ്വാഴ്ച വൈകുന്നേരം 4.30- ഓടെ കൊറ്റമ്പള്ളി പേരൂർക്കോണത്ത് വച്ച് പ്രതികൾ ഉൾപ്പെടുന്ന സംഘം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഉത്തമൻനായരെ വഴിയിൽ തടഞ്ഞ് മർദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. 

Also Read: 30 വർഷത്തിന് ശേഷം ശനിയുടെ അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

ഉത്തമൻറെ മുൻ ഡ്രൈവറായിരുന്നു പ്രതിയായ മിഥുൻ. ഇവർ തമ്മിൽ പണം ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഇതിൻറെ വൈരാഗ്യത്തിലാണ് പ്രതികൾ ചേർന്ന് ഉത്തമനെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റു ചെയ്ത പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News