Ganja Seized: കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ

Ganja Smuggling: കഞ്ചാവ് വൈശാഖ് ബെംഗളൂരുവിൽ നിന്നും ശേഖരിച്ച ശേഷം  കുന്നംകുളത്തേക്ക് കൊറിയറായി അയക്കുകയായിരുന്നു. കുന്നംകുളത്തെ വടക്കാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ ഏജൻസി വഴിയാണ് കഞ്ചാവ് കടത്ത്

Written by - Zee Malayalam News Desk | Last Updated : Aug 29, 2023, 10:48 PM IST
  • കൊറിയർ വഴി തൃശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ
  • കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാണ് അറസ്റ്റിലായത്
Ganja Seized: കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ

കുന്നംകുളം: കൊറിയർ വഴി തൃശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാണ് അറസ്റ്റിലായത്.  ഇയാൾ ബെംഗളൂരുവിൽ നിന്ന് കഞ്ചാവ് അയച്ച ശേഷം അത് വാങ്ങാനായി കൊറിയർ ഏജൻസിയിൽ വന്നപ്പോഴാണ് പിടിയിലാകുന്നത്.  വൈശാഖിനെ തൃശ്ശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്.

Also Read: Monson Mvunkal Case: കെ സുധാകരൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ഈ കഞ്ചാവ് വൈശാഖ് ബെംഗളൂരുവിൽ നിന്നും ശേഖരിച്ച ശേഷം  കുന്നംകുളത്തേക്ക് കൊറിയറായി അയക്കുകയായിരുന്നു. കുന്നംകുളത്തെ വടക്കാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ ഏജൻസി വഴിയാണ് കഞ്ചാവ് കടത്ത്. അതും ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്പനിയുടെ പേരിലും. വൈശാഖിന് കഞ്ചാവ് വിൽപ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പോലീസ് വൈശാഖിനെ നിരീക്ഷിക്കുകയായിരുന്നു.

Also Read: Hair Cut Tips: ഈ ദിനത്തിൽ മുടി മുറിക്കൂ... ഭാഗ്യം ഒഴുകിയെത്തും!

ഇതിനിടയിലാണ് കൊറിയർ ഏജൻസിയിൽ നിന്നും വൈശാഖ് പാക്കറ്റ് വാങ്ങുന്നത് പോലീസ് മനസിലാക്കുന്നത്.  പാക്കറ്റ് തുറന്നപ്പോൾ 100 ഗ്രാം ഗ്രീൻ ലീഫ് കഞ്ചാവാണ് കണ്ടെത്തിയത്.  ഇത്തരത്തിൽ മുമ്പും പ്രതി കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം.   സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നുമാണ് പോലീസ് പറയുന്നത്.  വൈശാഖിനെ  വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News