Mustard oil: ചർമ്മത്തിനും മുടിക്കും മുതൽ ഹൃദയാരോ​ഗ്യത്തിന് വരെ മികച്ചത്; കടുകെണ്ണ നൽകും നിരവധി ​ഗുണങ്ങൾ

Mustard oil ​health benefits: നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് കടുകെണ്ണയ്ക്ക് ഉള്ളത്. കടുകെണ്ണയുടെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : Apr 12, 2024, 09:42 PM IST
  • ഒമേ​ഗ 3, ഒമേ​ഗ 6 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് കടുകെണ്ണ
  • ഇത് തലച്ചോറിന്റെ പ്രവർത്തനം, ഹോർമോണുകളുടെ ഉത്പാദനം, വീക്കം കുറയ്ക്കൽ എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്നു
Mustard oil: ചർമ്മത്തിനും മുടിക്കും മുതൽ ഹൃദയാരോ​ഗ്യത്തിന് വരെ മികച്ചത്; കടുകെണ്ണ നൽകും നിരവധി ​ഗുണങ്ങൾ

മലയാളികൾ പാചകത്തിനായി കൂടുതലും ഉപയോ​ഗിക്കുന്നത് വെളിച്ചെണ്ണയാണ്. എന്നാൽ, ഇന്ത്യയിൽ മറ്റ് പല ഭാ​ഗങ്ങളിലും പാചകത്തിന് കടുകെണ്ണ ഉപയോ​ഗിക്കുന്നു. കടുകെണ്ണ മലയാളികൾക്ക് അത്ര പരിചിതമല്ല. എന്നാൽ, നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് കടുകെണ്ണയ്ക്ക് ഉള്ളത്. കടുകെണ്ണയുടെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ പ്രധാനമായും ഒലേയ്ക്ക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന എണ്ണയാണ് കടുകെണ്ണ. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അഥവാ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.

ALSO READ: സൂക്ഷിക്കുക! ഈ ഏഴ് ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും

ഹൃദയാഘാതം, പക്ഷാ​ഘാതം തുടങ്ങിയ ​ഗുരുതര ആരോ​ഗ്യാവസ്ഥകളെ തടയാൻ ഇത് സഹായിക്കും. കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താനും സഹായിക്കും. കടുകെണ്ണയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്. ഇത് വീക്കം, സന്ധിവാതം, ആസ്ത്മ എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നു.

ഒമേ​ഗ 3, ഒമേ​ഗ 6 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് കടുകെണ്ണ. ഇത് തലച്ചോറിന്റെ പ്രവർത്തനം, ഹോർമോണുകളുടെ ഉത്പാദനം, വീക്കം കുറയ്ക്കൽ എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്നു. കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അവശ്യ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും.

ALSO READ: ഉയർന്ന താപനിലയിൽ ചിക്കൻപോക്സ് പടരാൻ സാധ്യത; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

ദഹനം മെച്ചപ്പെടുത്താനും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താനും മുടിയുടെ ആരോ​ഗ്യത്തിനും കടുകെണ്ണ നല്ലതാണ്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.

‌‌കടുകെണ്ണയ്ക്ക് ആന്റി മൈക്രോബയൽ ​ഗുണങ്ങളുണ്ട്. ഇത് ശരീരത്തിന് ഫം​ഗൽ, ബാക്ടീരിയൽ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു. ശരീരത്തിന്റെ രോ​ഗപ്രതിരോധ സംവിധാനം മികച്ചതാക്കാനും കടുകെണ്ണ സഹായിക്കും. ആരോ​ഗ്യ ​ഗുണങ്ങൾക്ക് പുറമേ ഭക്ഷണത്തിന് മികച്ച രുചിയും മണവും നൽകുന്നതിന് കടുകെണ്ണ മികച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News