Eye Health: കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ സൂപ്പര്‍ ഫുഡ്സ്

Eye Health:  കണ്ണിന്‍റെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ ഭക്ഷണത്തിന് ഏറെ പ്രാധാന്യമാണ് ഉള്ളത്. അതായത്, കണ്ണിന്‍റെ . കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഉപകരിയ്ക്കുന്ന, ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുക അനിവാര്യമാണ്

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 04:48 PM IST
  • കണ്ണിന്‍റെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ ഭക്ഷണത്തിന് ഏറെ പ്രാധാന്യമാണ് ഉള്ളത്. അതായത്, കണ്ണിന്‍റെ . കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഉപകരിയ്ക്കുന്ന, ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുക അനിവാര്യമാണ്
Eye Health: കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ സൂപ്പര്‍ ഫുഡ്സ്

ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളുടെയും ഒപ്പം സംരക്ഷണം നല്‍കേണ്ട ഒന്നാണ് കണ്ണ്.  അതായത് കണ്ണിന്  ഏറെ മുന്‍തൂക്കത്തോടെതന്നെ പരിഗണന നല്‍കേണ്ടത് ആവശ്യമാണ്. കണ്ണിന്‍റെ സംരക്ഷണം എന്നാല്‍, ആരോഗ്യത്തിന്‍റെ 40% സംരക്ഷണമാണ് എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതില്‍നിന്നും കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മനസിലാകും.

Also Read:  Omicron BF.7: നിങ്ങളുടെ ചുമയ്ക്ക് കാരണം ഒമിക്രോണ്‍ വകഭേദം ആണോ? എങ്ങിനെ കണ്ടെത്താം

കണ്ണിന്‍റെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ ഭക്ഷണത്തിന് ഏറെ പ്രാധാന്യമാണ് ഉള്ളത്. അതായത്, കണ്ണിന്‍റെ . കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഉപകരിയ്ക്കുന്ന, ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുക അനിവാര്യമാണ്. ശരിയായ പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും അത് കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍, ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.

Also Read:  Hair wash Tips: മുടി കഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചില്‍ പമ്പ കടക്കും..!!

ഇന്ന് അമിതമായ സ്മാര്‍ട്ട്‌ ഫോണുകളുടെയും ടിവിയുടെയും ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ ഏറെ ബാധിക്കുന്നതായി പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം തന്നെ ശരിയായ പോഷകങ്ങളുടെ അപര്യാപ്‌തത കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  

കണ്ണുകളുടെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍  ഇവയാണ്..... 

ക്യാരറ്റ്‌

കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ക്യാരറ്റ്. അതായത് കണ്ണുകളുടെ ആരോഗ്യത്തിന് സഹായിയ്ക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ക്യാരറ്റിന്‍റെ സ്ഥാനം. ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ്‌ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന്  ഏറെ  ഗുണകരമാണ്. വിറ്റാമിന്‍ എയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. 

മധുരക്കിഴങ്ങ് 

ഈ പട്ടികയില്‍ രണ്ടാമത് എത്തുന്നത്‌ മധുരക്കിഴങ്ങ്  ആണ്. ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

പേരയ്ക്ക 

ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് പേരയ്ക്കയാണ്. വിറ്റാമിൻ എ, സി എന്നിവ കണ്ണിന്‍റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പേരയ്ക്കയില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പേരയ്ക്ക കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന്  ഉത്തമമാണ്.
 
നെല്ലിക്ക 

ധാരാളം പോഷകങ്ങള്‍ അടങ്ങിയതും  വി​റ്റാ​മി​ൻ സിയാല്‍ സമ്പുഷ്ടവുമാണ് നെല്ലിക്ക. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ബി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക ഇന്നും ഉപയോഗിച്ചുവരുന്നു. വി​റ്റാ​മി​ൻ സി​ ധാരാളം അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ഇലക്കറികള്‍

ആന്‍റി ഓക്സിഡന്‍റുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇലക്കറികള്‍ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍  ചീര, കാബേജ് തുടങ്ങിയവ ദിനം ദിന ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

 

 

Trending News