Fruits: തൊലി കളഞ്ഞാണോ ഈ പഴങ്ങൾ കഴിക്കുന്നത്..? ഇവ അറിഞ്ഞിരുന്നോളു

Benefits of fruits skin: പഴങ്ങൾ എങ്ങനെ ശരിയായി കഴിക്കണമെന്ന് നിങ്ങൾക്കറിയാമെങ്കിൽ മാത്രമേ നിങ്ങൾക്ക് അവയുടെ മുഴുവൻ ഗുണങ്ങളും ലഭിക്കൂ.

Written by - Zee Malayalam News Desk | Last Updated : Sep 18, 2023, 05:08 PM IST
  • ചില പഴങ്ങൾ തൊലി കളഞ്ഞതിന് ശേഷം കഴിക്കുന്നത് അവയുടെ ധാതുക്കളും വിറ്റാമിനുകളും നാരുകളും കുറയ്ക്കുന്നു.
  • തൊലി കളയാതെ കഴിക്കാൻ പാടില്ലാത്ത 5 പഴങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
Fruits: തൊലി കളഞ്ഞാണോ ഈ പഴങ്ങൾ കഴിക്കുന്നത്..? ഇവ അറിഞ്ഞിരുന്നോളു

ആരോ​ഗ്യകരമായ ജീവിത്തിന് കാതൽ ആരോ​ഗ്യകരമായ ജീവിതരീതി തിരഞ്ഞെടുക്കുക എന്നുള്ളതാണ്. അതായത് പ്രധാനമായും ചിട്ടയായ വ്യായാമം നല്ല ഭക്ഷണം. നല്ല ഭക്ഷണം എന്നാൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കുറച്ച് ഡയറ്റിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. എന്നിരുന്നാലും, ഈ പഴങ്ങൾ എങ്ങനെ ശരിയായി കഴിക്കണമെന്ന് നിങ്ങൾക്കറിയാമെങ്കിൽ മാത്രമേ നിങ്ങൾക്ക് അവയുടെ മുഴുവൻ ഗുണങ്ങളും ലഭിക്കൂ.

പഴങ്ങൾ കഴിക്കുന്നതിനുള്ള ശരിയായ രീതിയെ പരാമർശിച്ച്, വിദഗ്ധർ പറയുന്നത്, ചില പഴങ്ങൾ അതിന്റെ തൊലിയോടടൊപ്പം  കഴിക്കുന്നതിലൂടെ മാത്രമേ പൂർണമായ നേട്ടങ്ങൾ ശരീരത്തിന് ലഭിക്കൂ എന്നാണ്. ചില പഴങ്ങൾ തൊലി കളഞ്ഞതിന് ശേഷം കഴിക്കുന്നത് അവയുടെ ധാതുക്കളും വിറ്റാമിനുകളും നാരുകളും ഗണ്യമായി കുറയ്ക്കുന്നു. തൊലി കളയാതെ കഴിക്കാൻ പാടില്ലാത്ത 5 പഴങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. 

പ്ലം 

പ്ലം ഫ്രൂട്ടിന്റെ തൊലിയിൽ ധാരാളം നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തൊലി കളഞ്ഞ് പ്ലം ഫ്രൂട്ട് കഴിച്ചാൽ ധാരാളം പോഷകങ്ങൾ നഷ്ടപ്പെടും.

ആപ്പിൾ

ആപ്പിള് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും എപ്പോഴും തൊലിയോടു കൂടെ കഴിക്കാൻ ശ്രമിക്കുക. തൊലി നീക്കം ചെയ്ത ശേഷം കഴിക്കുന്നത് അതിന്റെ ഗുണം കുറയ്ക്കുന്നു. ആപ്പിൾ തൊലിയിൽ നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തൊലി കളഞ്ഞ ആപ്പിൾ കഴിക്കുന്നത് പല പോഷകങ്ങളും കുറയ്ക്കുന്നു. 

ALSO READ: ദിവസം മുഴുവനും ഊർജജം വേണോ..? ഈ ഭക്ഷണങ്ങൾ രാവിലെ കഴിക്കൂ

സപ്പോട്ട

സപ്പോട്ട അതിന്റെ തോലിനൊപ്പവും കഴിക്കണം. തൊലിയില്ലാതെ ഇത് കഴിക്കുന്നത് കൊണ്ട് ഒരു ഗുണവും ഇല്ല. ഇതിന്റെ തൊലിയിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

പിയർ

പഴങ്ങളിൽ, തോലിനൊപ്പം കഴിച്ചാൽ ഏറ്റവും ഗുണം ചെയ്യുന്ന പഴം കൂടിയാണ് പിയർ. തൊലി നീക്കം ചെയ്ത ശേഷം ഒരു പിയർ കഴിക്കുന്നത് അതിന്റെ പോഷകമൂല്യം കുറയ്ക്കുന്നു. ഇതിന്റെ തൊലി നാരുകളുള്ളതാണ്. നാരുകൾ അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

കിവി

പ്ലേറ്റ്‌ലെറ്റ് വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല പഴമാണ് കിവി. ഡെങ്കിപ്പനി ബാധിതർക്ക് ഏറെ ഉപകാരപ്രദമാണ്. എന്നാൽ തൊലി കളഞ്ഞാണ് മിക്കവരും കഴിക്കുന്നത്.  കിവിയുടെ തൊലിയിൽ പഴത്തേക്കാൾ കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതാണ് വാസ്തവം. കിവി പഴം തൊലി കളഞ്ഞതിന് ശേഷം കഴിക്കുന്നത് കൊണ്ട് പൂർണ ഗുണം ലഭിക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News