Healthy Diet:‌ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തക്കാളി ബെസ്റ്റ്; അറിയാം മറ്റ് ​ഗുണങ്ങളും

Health benefits of tomatoes: വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ വിറ്റാമിനുകളാൽ സമ്പുഷ്ടമായ തക്കാളി വിവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 18, 2024, 12:24 PM IST
  • ദിവസേന 110 ഗ്രാമിൽ കൂടുതൽ തക്കാളി കഴിക്കുന്ന വ്യക്തികൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണ്
  • രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങൾ പ്രാഥമികമായി ലൈക്കോപീൻ, പൊട്ടാസ്യം എന്നിവയാണ്
  • ഇവ തക്കാളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു
Healthy Diet:‌ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തക്കാളി ബെസ്റ്റ്; അറിയാം മറ്റ് ​ഗുണങ്ങളും

തക്കാളി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്ന പച്ചക്കറിയാണ്. വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ വിറ്റാമിനുകളാൽ സമ്പുഷ്ടമായ തക്കാളി വിവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. ഹൈപ്പർടെൻഷൻ ഇല്ലാതാക്കുന്നതിന് തക്കാളി മികച്ചതാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.

തക്കാളി കഴിക്കാത്തവരെ അപേക്ഷിച്ച് തക്കാളി കഴിക്കുന്നവർക്ക് രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യത 36 ശതമാനം കുറവാണ്. നിലവിൽ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് ഭക്ഷണത്തിൽ തക്കാളി ചേർക്കുന്നത് വഴി രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. തക്കാളിയിലെ ആന്റി ഓക്‌സിഡന്റ് ​ഗുണങ്ങൾ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും.

ALSO READ: കുറഞ്ഞ കലോറിയുള്ള ശൈത്യകാല ലഘുഭക്ഷണങ്ങൾ ഇവയാണ്... അറിയാം ​ഗുണങ്ങൾ

ദിവസേന 110 ഗ്രാമിൽ കൂടുതൽ തക്കാളി കഴിക്കുന്ന വ്യക്തികൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങൾ പ്രാഥമികമായി ലൈക്കോപീൻ, പൊട്ടാസ്യം എന്നിവയാണ്. ഇവ തക്കാളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. തക്കാളിയിലെ കരോട്ടിനോയിഡായ ലൈക്കോപീൻ രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

തക്കാളിയിൽ ധാരാളമായി കാണപ്പെടുന്ന പൊട്ടാസ്യം, സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും ദ്രാവകങ്ങളെ നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. തക്കാളിയിലെ കരോട്ടിനോയിഡുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ജൈവ ലഭ്യത, പോളിഫെനോൾ പോലുള്ളവ, തക്കാളി പാകം ചെയ്യുമ്പോൾ ഉയരുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

 

Trending News