Mint Water Benefits: ശരീരഭാരം കുറയ്ക്കാൻ പുതിന മികച്ചത്... ഉപയോ​ഗിക്കേണ്ടതിങ്ങനെ

Mint Water For Weight Loss: പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനവ്യവസ്ഥ മികച്ചതാക്കാനും പുതിനയില സഹായിക്കും. അതിനാൽ, വേനൽക്കാല ദിനചര്യയിൽ പുതിന വെള്ളം ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അറിയാം.

Written by - Zee Malayalam News Desk | Last Updated : Mar 18, 2024, 03:53 PM IST
  • ഉപാപചയ നിരക്ക് കുറയുന്നത് ദഹനത്തെ ബാധിക്കും
  • ഇത് വയറുവേദന, വയറുവീർക്കൽ തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകും
  • പുതിനയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു
  • ഇത് ദഹനക്കേട്, ​ഗ്യാസ്, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു
Mint Water Benefits: ശരീരഭാരം കുറയ്ക്കാൻ പുതിന മികച്ചത്... ഉപയോ​ഗിക്കേണ്ടതിങ്ങനെ

വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താനും ഊർജം ലഭിക്കാനും ശരീരഭാരം കുറയ്ക്കാനും വഴി തേടുകയാണോ? ഇതിന് എല്ലാത്തിനുമായി ഒരു മാർ​ഗം ഉണ്ട്, പുതിനയില വെള്ളം. നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള ഒന്നാണ് പുതിന. ഇത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനവ്യവസ്ഥ മികച്ചതാക്കാനും സഹായിക്കും. അതിനാൽ, വേനൽക്കാല ദിനചര്യയിൽ പുതിന വെള്ളം ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അറിയാം.

ദഹനം മെച്ചപ്പെടുത്തുന്നു: ഉപാപചയ നിരക്ക് കുറയുന്നത് ദഹനത്തെ ബാധിക്കും. ഇത് വയറുവേദന, വയറുവീർക്കൽ തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകും. പുതിനയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. ഇത് ദഹനക്കേട്, ​ഗ്യാസ്, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു.

വിശപ്പ് നിയന്ത്രിക്കുന്നു: പുതിന വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നതിനുള്ള ആസക്തി തടയുന്നതിലൂടെ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പുതിനയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ വിശപ്പ് കുറയ്ക്കാനും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നു.

ALSO READ: കറുവപ്പട്ട ചായ കുടിച്ച് കൊളസ്ട്രോൾ കുറയ്ക്കാം

ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നു: വേനൽക്കാലത്ത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കുന്നതിനും ജലാംശം പ്രധാനമാണ്. പുതിന വെള്ളം ദാഹം ശമിപ്പിക്കാൻ മാത്രമല്ല, ദിവസം മുഴുവൻ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും സഹായിക്കുന്നു. ശരീരത്തിൽ അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ജലാംശം ആവശ്യമാണ്.

മെറ്റബോളിസം മികച്ചതാക്കുന്നു: ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്ന ​ഗുണങ്ങൾ പുതിനയ്ക്ക് ഉണ്ട്. ഇത് മെറ്റബോളിസത്തെ വേ​ഗത്തിലാക്കുകയും കലോറി കത്തിച്ചുകളയുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.  

ശരീരത്തിൽ വിഷാംശം ഇല്ലാതാക്കുന്നു: ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ആരോ​ഗ്യകരമായ ഭാരം നിലനിർത്താനും പുതിനയില മികച്ചതാണ്. പുതിനയില വെള്ളം കുടിക്കുന്നത് പ്രകൃതിദത്തമായ രീതിയിൽ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News