Weight Loss: ശരീരഭാരം കുറയ്ക്കാൻ വേനൽക്കാലത്ത് ഈ കലോറി കുറഞ്ഞ പഴങ്ങൾ തിരഞ്ഞെടുക്കാം

Weight Loss Diet: വേനൽക്കാലത്ത് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കണം. ജലാംശം അടങ്ങിയ പഴങ്ങൾ ശരീരത്തിൽ ദ്രാവകനില കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 6, 2024, 12:59 PM IST
  • ചൂട് കാലത്ത് വിയർപ്പിലൂടെ അമിതമായി ജലാംശം നഷ്ടപ്പെടുന്നതിനാൽ ശരീരത്തിൽ ജലാംശം ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്
  • ജലാംശം അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് നിർജ്ജലീകരണം തടയാനും പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ശരീരത്തിന് ലഭിക്കാനും സഹായിക്കും
Weight Loss: ശരീരഭാരം കുറയ്ക്കാൻ വേനൽക്കാലത്ത് ഈ കലോറി കുറഞ്ഞ പഴങ്ങൾ തിരഞ്ഞെടുക്കാം

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഡയറ്റിൽ കലോറി കുറഞ്ഞ പഴങ്ങൾ ഉൾപ്പെടുത്തുന്നത് ​ഗുണം ചെയ്യും. വേനൽക്കാലത്ത് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കണം. ജലാംശം അടങ്ങിയ പഴങ്ങൾ ശരീരത്തിൽ ദ്രാവകനില കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.

ചൂട് കാലത്ത് വിയർപ്പിലൂടെ അമിതമായി  ജലാംശം നഷ്ടപ്പെടുന്നതിനാൽ ശരീരത്തിൽ ജലാംശം ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ജലാംശം അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് നിർജ്ജലീകരണം തടയാനും പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ശരീരത്തിന് ലഭിക്കാനും സഹായിക്കും. ശരീരത്തിന് ജലാംശം നൽകാൻ സഹായിക്കുന്ന പഴങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

തണ്ണിമത്തൻ: തണ്ണിമത്തനിൽ 90 ശതമാനത്തിലധികം ജലാംശം അടങ്ങിയിരിക്കുന്നു. ഇവയിൽ കലോറി കുറവാണ്. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് തണ്ണിമത്തൻ വേനൽക്കാലത്ത് മികച്ച ഭക്ഷണ തിരഞ്ഞെടുപ്പാണ്. 100 ​ഗ്രാം തണ്ണിമത്തനിൽ ഏകദേശം 30 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, സി എന്നിവയും ലൈക്കോപ്പീൻ എന്ന ആന്റി ഓക്സിഡന്റും ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു.

ALSO READ: അവോക്കാഡോ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? എന്തുകൊണ്ട് രാവിലെ കഴിക്കണം?

സ്ട്രോബെറി: സ്ട്രെബെറി രുചികരമായ പഴമാണ്. ഇവയിൽ ഏകദേശം 91 ശതമാനത്തോളം ജലാംശം അടങ്ങിയിരിക്കുന്നു. ഇവ അവശ്യ പോഷകങ്ങൾ നൽകുന്നു. സ്ട്രോബെറിയിൽ കലോറി കുറവാണ്. 100 ​ഗ്രാം സ്ട്രോബെറിയിൽ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ സി, ഫൈബർ, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് സ്ട്രോബെറി.

കാന്റലൂപ്പ്: ഷമാം എന്നും അറിയപ്പെടുന്ന കാന്റലൂപ്പ് 90 ശതമാനം വരെ ജലാംശമുള്ള പഴമാണ്. ഇതിൽ കലോറി കുറവാണ്. 100 ​ഗ്രാം ഷമാമിൽ 34 കലോറിയാണുള്ളത്. വൈറ്റമിൻ എ, സി, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണിത്. ഇവയിൽ സ്വാഭാവിക മധുരം അടങ്ങിയിരിക്കുന്നു. ഷമാം വേനൽക്കാലത്തെ മികച്ച ഭക്ഷണ തിരഞ്ഞെടുപ്പാണ്.

പൈനാപ്പിൾ: പൈനാപ്പിൾ ഒരു ഉഷ്ണമേഖലാ ഫലമാണ്. ഇതിൽ ജലാംശം മാത്രമല്ല, ആരോ​ഗ്യ ​ഗുണങ്ങളും അടങ്ങിയിരിക്കുന്നു. പൈനാപ്പിളിൽ ഏകദേശം 86 ശതമാനം ജലാംശം അടങ്ങിയിരിക്കുന്നു. ഇതിൽ 100 ​ഗ്രാമിൽ ഏകദേശം 50 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളായ വിറ്റാമിൻ സി, മാം​ഗനീസ്, ബ്രോമെലൈൻ എന്നിവയുടെ മികച്ച ഉറവിടമാണിത്.

ALSO READ: കത്തുന്ന ചൂടിൽ ശരീരത്തിന് സംരക്ഷണം വേണം; ഭക്ഷണത്തിൽ ചേർക്കൂ ഇവ

ഓറഞ്ച്: ജലാംശം, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന സിട്രസ് പഴമാണ് ഓറഞ്ച്. അവയിൽ ഏകദേശം 87 ശതമാനം ജലാംശം ഉണ്ട്. 100 ​ഗ്രാം ഓറഞ്ചിൽ 43 കലോറിയാണ് അടങ്ങിയിരിക്കുന്നത്. നാരുകൾ, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവയും ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു. ഇത് വേനൽക്കാലത്ത് ഊർജ്ജവും ഉന്മേഷവും നൽകാൻ മികച്ചതാണ്.

ജലാംശം നൽകുന്നതിന് പുറമേ ഈ പഴങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ​ഗുണം ചെയ്യുന്നു. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇവ ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. 
സലാഡുകൾ, സ്മൂത്തികൾ എന്നിവയിൽ ചേർത്ത് ഇവ കഴിക്കാം. ഇവ മിതമായ അളവിൽ കഴിക്കാനും നിങ്ങളുടെ വ്യക്തിഗത കലോറി ആവശ്യങ്ങളും ഭക്ഷണ ആവശ്യകതകളും പരിഗണിക്കണമെന്നും ഓർക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News