Diabetic Patients Tips: കഴുത്തിൽ കറുത്ത പാടുകളുണ്ടോ? എന്തിൻറെ ലക്ഷണമാവാം

Diabetic Symptoms: കഴുത്തിന് പുറമേ, കക്ഷം, അരക്കെട്ട്, കൈമുട്ടിന് താഴെ തുടങ്ങിയ ഭാഗങ്ങളിലും ഈ പാടുകൾ പ്രത്യക്ഷപ്പെടാം.

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 02:53 PM IST
  • കഴുത്തിന് പുറമേ, കക്ഷം, അരക്കെട്ട്, കൈമുട്ടിന് താഴെ തുടങ്ങിയ ഭാഗങ്ങളിലും ഈ പാടുകൾ പ്രത്യക്ഷപ്പെടാം.
  • ടൈപ്പ്-2 പ്രമേഹമോ അമിതവണ്ണമോ ഉള്ളവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്
  • ഇത്തരം പാടുകൾ മാറ്റാനായി പ്രത്യേകം ചികിത്സയില്ല
Diabetic Patients Tips: കഴുത്തിൽ കറുത്ത പാടുകളുണ്ടോ? എന്തിൻറെ ലക്ഷണമാവാം

പലതരത്തിൽ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, സ്ട്രോക്ക്, നാഡീവ്യൂഹത്തിന് പ്രശ്നങ്ങൾ, അന്ധത, മരണം എന്നിവ പോലും ഇത് വഴി ഉണ്ടായേക്കാം. ആന്തരികാവയവങ്ങളെ മാത്രമല്ല, ചർമ്മത്തെയും പ്രമേഹം ബാധിക്കും.

അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി അസോസിയേഷൻ്റെ  പഠനങ്ങൾ പ്രകാരം കഴുത്തിൻ്റെ പിൻഭാഗത്ത് കറുത്ത പാടുകൾ പോലും പ്രമേഹത്തിൻറെ ലക്ഷണങ്ങളാവാം. കഴുത്തിന് പുറമേ, കക്ഷം, അരക്കെട്ട്, കൈമുട്ടിന് താഴെ തുടങ്ങിയ ഭാഗങ്ങളിലും ഈ പാടുകൾ പ്രത്യക്ഷപ്പെടാം.

ഉയർന്ന അളവിലുള്ള ഇൻസുലിൻ 

ചർമ്മകോശങ്ങളിലെ ഉയർന്ന അളവിലുള്ള ഇൻസുലിൻ മൂലം ഇത്തരത്തിലുള്ള പാടുകൾ ഉണ്ടാവാം. ടൈപ്പ്-2 പ്രമേഹമോ അമിതവണ്ണമോ ഉള്ളവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങൾ, ക്യാൻസർ എന്നിവയും ഇതിന് കാരണമാവാം.

കറുത്ത പാടുകൾക്കുള്ള ചികിത്സ

നിലവിൽ, പ്രമേഹം മൂലമുണ്ടാകുന്ന ഇത്തരം പാടുകൾ മാറ്റാനായി പ്രത്യേകം ചികിത്സയില്ല. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് നിങ്ങളെ അമിത വണ്ണത്തിൽ നിന്ന് സംരക്ഷിക്കുകയും ഇത്തരം ചർമ്മ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഈ പാടുകൾ ക്രമേണ മങ്ങാനും സാധ്യതയുണ്ട്.

പ്രമേഹം ബാധിച്ചവർ അറിയാൻ

1. പോഷകാഹാരം : പ്രമേഹ രോഗികൾ ഫൈബർ അടങ്ങിയതും കാർബോഹൈഡ്രേറ്റ് കുറവുള്ളതുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ധാരാളം പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം. പകരം, ഹെർബൽ ടീ, ഫ്രൂട്ട് വാട്ടർ മുതലായവ തിരഞ്ഞെടുക്കാം.

2. പതിവായി വ്യായാമം ചെയ്യുക : ടൈപ്പ്-2 പ്രമേഹത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് പൊണ്ണത്തടി. അമിതവണ്ണം ഒഴിവാക്കാൻ, നിങ്ങൾ പതിവായി വ്യായാമം ചെയ്യണം. ഇതിന് മുമ്പ് നിങ്ങൾ  ഡോക്ടറുമായോ ആരോഗ്യ വിദഗ്ധരുമായോ സംസാരിക്കണം, ഇത് നിങ്ങളുടെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

3. പഞ്ചസാരയുടെ അളവ് പരിശോധിക്കുക : പ്രമേഹ രോഗികൾ അവരുടെ പഞ്ചസാരയുടെ അളവ് കൃത്യമായി പരിശോധിക്കണം. ഇതിനായി കോംപാക്റ്റ് ഷുഗർ ടെസ്റ്റിംഗ് മെഷീൻ ഉപയോഗിക്കാം. പഞ്ചസാരയുടെ അളവ് അറിഞ്ഞ ശേഷം, ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ഉചിതമായ മാറ്റങ്ങൾ വരുത്തണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News