Weight Loss: അവോക്കാഡോ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? എന്തുകൊണ്ട് രാവിലെ കഴിക്കണം?

Weight Loss With Avocado: രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും അവോക്കാഡോ സഹായിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 5, 2024, 06:10 PM IST
  • നാരുകളാൽ സമ്പന്നമായതിനാൽ തന്നെ ഇവ ദഹനത്തിനും കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും ​ഗുണം ചെയ്യും
  • ഇത് ഉപാപചയപ്രവർത്തനങ്ങളെ കൂടുതൽ വേ​ഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും
Weight Loss: അവോക്കാഡോ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? എന്തുകൊണ്ട് രാവിലെ കഴിക്കണം?

ആരോ​ഗ്യകരമായ ഫലങ്ങളിൽ ഒന്നാണ് അവോക്കാഡോ. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും അവോക്കാഡോ സഹായിക്കുന്നു. സാലഡുകൾ, ടോസ്റ്റ്, സ്മൂത്തികൾ എന്നിങ്ങനെ വിവിധ പാചകരീതികളിൽ അവാക്കാഡോ ചേർക്കാവുന്നതാണ്. എന്നാൽ, അവോക്കാഡോ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ഇതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് പരിശോധിക്കാം. അവോക്കാഡോയുടെ മറ്റ് ​ഗുണങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.

ശരീരഭാരം: അവോക്കാഡോ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് പോഷകസമൃദ്ധവും രുചികരവുമാണ്. നാരുകളാൽ സമ്പന്നമായതിനാൽ തന്നെ ഇവ ദഹനത്തിനും കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും ​ഗുണം ചെയ്യും. ഇത് ഉപാപചയപ്രവർത്തനങ്ങളെ കൂടുതൽ വേ​ഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

പോഷക സമ്പുഷ്ടം: അവോക്കാഡോയിൽ പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ഫോളേറ്റ് തുടങ്ങിയവയും ധാതുക്കളും അവോക്കാഡോയിൽ അടങ്ങിയിരിക്കുന്നു.

ALSO READ: കത്തുന്ന ചൂടിൽ ശരീരത്തിന് സംരക്ഷണം വേണം; ഭക്ഷണത്തിൽ ചേർക്കൂ ഇവ

ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യം: ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യം വർധിപ്പിക്കുന്നതിന് അവോക്കാഡോ മികച്ചതാണ്. ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് ആവശ്യമായ ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോ. ചർമ്മത്തിന്റെ ഇലാസ്തികതയ്ക്ക് വിറ്റാമിൻ ഇ പ്രധാനമാണ്.

നാരുകളാൽ സമ്പുഷ്ടം: അവോക്കാഡോ രാവിലെ കഴിക്കുന്നത് ദഹനം മികച്ചതാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: അവോക്കാഡോയിൽ പോഷകങ്ങളും നാരുകളും ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കലോറി കുറവായതിനാൽ ഇത് ഡയറ്റ് പിന്തുടരുന്നവർക്ക് മികച്ചതാണ്.

ALSO READ: ഹൃദ്രോ​ഗങ്ങളെ അകറ്റി നിർത്താൻ ജീവിതശൈലിയിൽ ശ്രദ്ധിക്കൂ

കണ്ണിന്റെ ആരോ​ഗ്യം: കണ്ണിന്റെ ആരോ​ഗ്യം വർധിപ്പിക്കുന്നതിനും തിമിരവും മറ്റ് രോ​ഗങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന ല്യൂട്ടിൻ അവോക്കാഡോയിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകും.

Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News