Crime: പീഡനം എതിര്‍ത്തു; 17കാരിയെ സഹോദരന്റെ കണ്‍മുന്‍പില്‍ യുവാവ് തീകൊളുത്തി കൊന്നു

A 17-year-old girl was set on fire for resisting harassment: വീട്ടില് ആളില്ലാത്ത നേരം നോക്കിയാണ് അങ്കിത് ആക്രമണം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : May 18, 2023, 06:24 PM IST
  • പെൺകുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് പ്രതി വീട്ടിലെത്തി ഈ കൃത്യം നടത്തിയത്.
  • ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 11ാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി മരിക്കുന്നത്.
  • പെണ്‍കുട്ടി ഇതിനെ എതിര്‍ത്തതോടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
Crime: പീഡനം എതിര്‍ത്തു; 17കാരിയെ സഹോദരന്റെ കണ്‍മുന്‍പില്‍ യുവാവ് തീകൊളുത്തി കൊന്നു

ആഗ്ര: യുപിയിലെ ആ​ഗ്രയിൽ 17കാരിയെ പീഡനം എതിര്‍ത്തതിന്റെ പേരിൽ യുവാവ് തീക്കൊളുത്തി കൊന്നു. എട്ടു വയസ്സുള്ള സഹോദരന്റെ കൺമുൻപിൽ വെച്ചാണ് ഈ ക്രൂരത. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷനു കീഴിലുള്ള നാഗാല പജാബ് ഗ്രാമത്തിലാണ് സംഭവം നടന്നത്. 22 കാരനായ അങ്കിത് കുമാറാണ് പ്രതി. കൃത്യം നടത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് പ്രതി വീട്ടിലെത്തി ഈ കൃത്യം നടത്തിയത്. ചികിത്സയില്‍ കഴിയുന്നതിനിടെയാണ്  11ാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി മരിക്കുന്നത്. 

അങ്കിത് ഇവരുടെ അയൽക്കാരൻ ആണ്. ഇയാൾ ആളില്ലാത്ത നേരം നോക്കി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഇതിനെ എതിര്‍ത്തതോടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പല തവണ പ്രതി പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ഇത് പെണ്‍കുട്ടി നിരസിക്കുകയായിരുന്നു. ''സംഭവത്തിന് ദൃക്ഷ്‌സാക്ഷിയായ എട്ടു വയസ്സുള്ള സഹോദരന്‍ പൊലീസിനോട് പറഞ്ഞു. 

ALSO READ: ഡൽഹി നോയിഡയിൽ സഹപാഠിയുടെ വെടിയേറ്റ് വിദ്യാർഥിനി മരിച്ചു; ശേഷം യുവാവ് ആത്മഹത്യ ചെയ്തു

വീട്ടിൽ നിന്നും നിലവിളി ഉയർന്നതോടെ അയല്‍ക്കാര്‍ എത്തിയപ്പോഴാണ് സംഭവിച്ചതറിയുന്നത്.  തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊലപാതകം, ഭവനഭേദനം തുടങ്ങിയ വകുപ്പുകള്‍ അങ്കിതിനെതിരെ ചുമത്തിയിട്ടുണ്ട്. തന്റെ സഹോദരി കൺമുൻപിൽ  തീ കത്തി മരിച്ചത് കണ്ടതിന്റെ ഞെട്ടലിലാണു മകനെന്നും. അതില്‍ നിന്നും ആ കുഞ്ഞ് ഇതുവരെ മുക്തനായിട്ടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News