Delhi-NCR Rain: വെള്ളക്കെട്ടില്‍ മുങ്ങി ഡല്‍ഹി, അടുത്ത 3 ദിവസത്തേയ്ക്ക് കനത്ത മഴ

കഴിഞ്ഞ 3 ദിവസമായി പെയ്തിറങ്ങുന്ന മഴ രാജ്യ തലസ്ഥാനത്ത് ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് നഗരത്തിലുടനീളമുള്ള പ്രധാന റോഡുകളിലെ ഗതാഗതത്തെ സാരമായി  ബാധിച്ചിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 10:43 AM IST
  • കനത്ത മഴയെതുടര്‍ന്ന് ഡല്‍ഹി - എന്‍സിആര്‍ പ്രദേശങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
  • ഡൽഹി ട്രാഫിക് പോലീസും ട്രാഫിക് സാഹചര്യത്തെക്കുറിച്ച് യാത്രക്കാർക്ക് മാർഗ്ഗനിർദ്ദേശം നൽകി.
Delhi-NCR Rain: വെള്ളക്കെട്ടില്‍ മുങ്ങി ഡല്‍ഹി, അടുത്ത 3 ദിവസത്തേയ്ക്ക് കനത്ത മഴ

Delhi-NCR Rain: കഴിഞ്ഞ 3 ദിവസമായി പെയ്തിറങ്ങുന്ന മഴ രാജ്യ തലസ്ഥാനത്ത് ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് നഗരത്തിലുടനീളമുള്ള പ്രധാന റോഡുകളിലെ ഗതാഗതത്തെ സാരമായി  ബാധിച്ചിരിയ്ക്കുകയാണ്. 

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കനത്ത മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department - IMD)) പ്രവചിച്ചിരിയ്ക്കുന്നത്.  ഡല്‍ഹിയില്‍ ഈ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

കനത്ത മഴയെതുടര്‍ന്ന്  ഡല്‍ഹി - എന്‍സിആര്‍  പ്രദേശങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  ഡൽഹി ട്രാഫിക് പോലീസും ട്രാഫിക് സാഹചര്യത്തെക്കുറിച്ച് യാത്രക്കാർക്ക് മാർഗ്ഗനിർദ്ദേശം നൽകി.  

സെപ്റ്റംബര്‍ അവസാനം ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പെട്ടന്നുണ്ടായ അസാധാരണമായ കനത്ത മഴയുടെ കാരണവും  IMD വ്യക്തമാക്കി.  അടുത്ത 3 ദിവസത്തേയ്ക്ക് കനത്ത മഴ പ്രവചിച്ച കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോള്‍ പെയ്യുന്ന മഴ  രണ്ടു തരത്തിലുള്ള കാലാവസ്ഥാ  വ്യതിയാനങ്ങളുടെ സംയോഗമാണ് എന്നാണ് വ്യക്തമാക്കിയത്. Western Disturbance ഒപ്പം ന്യൂനമർദവുമാണ് ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം.  അതിനാല്‍, മണ്‍സൂണ്‍ മടക്കം വൈകുമെന്നും IMD പറയുന്നു.  വടക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ഇന്ത്യയിൽ നിന്ന്  പിൻവാങ്ങാനുള്ള സാധാരണ തീയതി സെപ്റ്റംബർ 17 ആയിരുന്നു. 

അടുത്ത 3 ദിവസത്തേയ്ക്ക് കനത്ത മഴയുടെ സാഹചര്യം ഉള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

 

Trending News