Delhi Flood: ഡൽഹിയിൽ വീണ്ടും വെള്ളപ്പൊക്കം? അപകടനില കടന്ന് യമുനയിലെ ജലനിരപ്പ്

Delhi Flood:  യമുനയില്‍ ജലനിരപ്പ്‌ ഉയര്‍ന്നതോടെ ഡൽഹിയിൽ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാവുമോ എന്ന ആശങ്ക ഉയര്‍ന്നിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 10:05 PM IST
  • ജൂലൈ മാസത്തില്‍ യമുനയിലെ ജലനിരപ്പ് റെക്കോര്‍ഡ് കടന്നിരുന്നു. ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു.
Delhi Flood: ഡൽഹിയിൽ വീണ്ടും വെള്ളപ്പൊക്കം? അപകടനില കടന്ന് യമുനയിലെ ജലനിരപ്പ്

Delhi Flood: യമുനയുടെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ യമുന നദിയിലെ  ജലനിരപ്പ് 204.50 മീറ്ററിലെത്തി. സെൻട്രൽ വാട്ടർ കമ്മിഷന്‍റെ വെബ്‌സൈറ്റ് പ്രകാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ന്  പഴയ റെയിൽവേ പാലത്തിലെ ജലനിരപ്പ് 203.48 മീറ്ററായിരുന്നു. ഈ ജലനിരപ്പ് ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ 204.94 മീറ്ററായി ഉയർന്നു.

Also Read:  Petrol-Diesel Tax: വിൻഡ്ഫോൾ ടാക്സ് കൂട്ടി സര്‍ക്കാര്‍, രാജ്യത്ത് ഇന്ധനവില ഇനിയും കൂടുമോ? 

യമുനയില്‍ ജലനിരപ്പ്‌ ഉയര്‍ന്നതോടെ ഡൽഹിയിൽ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാവുമോ എന്ന ആശങ്ക ഉയര്‍ന്നിരിയ്ക്കുകയാണ്. പുതിയ സാഹചര്യത്തില്‍ യമുനയുടെ തീരപ്രദേശങ്ങളില്‍ താഴ്ന്ന നിലയിലുള്ള വെള്ളപ്പൊക്കമുണ്ടാകാമെന്നും എന്നാൽ ഗുരുതരമായ സ്ഥിതിവിശേഷത്തിന് സാധ്യതയില്ലെന്നുമാണ് ഡൽഹി സർക്കാരിന്‍റെ ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 

Also Read:   Himachal Pradesh Rain: ഹിമാചൽ പ്രദേശിൽ പേമാരി; സ്കൂള്‍, കോളേജുകള്‍ക്ക് ആഗസ്റ്റ്‌ 19 വരെ അവധി  

ജൂലൈ മാസത്തില്‍ യമുനയിലെ ജലനിരപ്പ് റെക്കോര്‍ഡ് കടന്നിരുന്നു. ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു. ജൂലൈ 13 ന് യമുന 208.66 മീറ്ററായി ഉയർന്നു, അതായത് മുന്‍ റെക്കോർഡ് തകർത്താണ് യമുന നദി കരകവിഞ്ഞത്.  4 പതിറ്റാണ്ട് മുന്‍പുള്ള റെക്കോർഡ് ആണ് തിരുത്തി കുറിച്ചത്. 

ജൂലൈ മാസത്തില്‍ 27,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. നിരവധി പേര്‍ക്ക് വസ്തുവകകളും വീടുകളും നഷ്ടപ്പെട്ടു, കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിയ്ക്കുന്നത്. ജൂലൈ 10 മുതൽ എട്ട് ദിവസത്തേക്ക് യമുന നദി 205.33 മീറ്ററിൽ കൂടുതൽ എന്ന ജലനിരപ്പില്‍, അതായത്  അപകടനിലയിൽ ഒഴുകി.

നദിയുടെ തീരപ്രദേശ കൈയേറ്റം, കുറഞ്ഞ സമയത്തിനുള്ളിൽ പെയ്ത കനത്ത മഴ, നദീതടത്തിൽ അടിഞ്ഞുകൂടിയ ചെളി തുടങ്ങിയവയാണ് ഡൽഹിയിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി എന്നിവയുടെ ഭാഗങ്ങൾ യമുനാ നദീതടത്തിന്‍റെ വൃഷ്ടിപ്രദേശം ഉൾക്കൊള്ളുന്നു. ഈ സംസ്ഥാനങ്ങളില്‍ പെയ്യുന്ന കനത്ത മഴ ഡല്‍ഹിയെ ഭീതിയിലാക്കുന്നു...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News