രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് COVID-19; പ്രധാനമന്ത്രി

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് മഹാമാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനഞ്ചാമത് ജി 20 ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്‍റെ  പ്രതികരണം.

Last Updated : Nov 22, 2020, 09:45 AM IST
  • രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് മഹാമാരിയെന്ന് പ്രധാനമന്ത്രി
  • ലോകരാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം കൊറോണയെ വേഗം മറികടക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
  • പതിനഞ്ചാമത് ജി 20 ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് COVID-19; പ്രധാനമന്ത്രി

New Delhi: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് മഹാമാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനഞ്ചാമത് ജി 20 ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്‍റെ  പ്രതികരണം.

ലോകരാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം കൊറോണയെ വേഗം മറികടക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി   നരേന്ദ്ര മോദി (Narendra Modi) പറഞ്ഞു. 

സാമ്പത്തിക ഉണർവിനൊപ്പം തൊഴിൽ മേഖല കൂടി മെച്ചപ്പെടേതുണ്ട്. സാങ്കേതികവിദ്യയും സുതാര്യതയും വിശ്വാസ്യതയും അടിസ്ഥാനമാക്കിയുള്ള ആഗോള സൂചിക മുന്നോട്ട് വെയ്‌ക്കേണ്ടതിന്‍റെ  ആവശ്യകത ജി 20  ഉച്ചകോടിയിൽ  (G20 summit) ചർച്ച ചെയതു.

സുതാര്യതയോടുള്ള പ്രവർത്തനങ്ങൾ പ്രതിസന്ധികൾക്കെതിരെ ആത്മവിശ്വാസത്തോടെ പോരാടാൻ സമൂഹത്തെ പ്രചോദിപ്പിക്കും. വിശ്വാസീയത ഭൂമിയിൽ ആരോഗ്യകരമായ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

വെർച്വൽ ഉച്ചകോടിയിൽ ആതിഥേയത്വം വഹിച്ച സൗദി അറേബ്യയ്ക്ക്  (Saudi Arabia) അദ്ദേഹം നന്ദി അറിയിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ അമേരിക്കന്‍ പ്രസിഡന്‍റ്, റഷ്യന്‍ പ്രസിഡന്‍റ്,  വ്ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ്,  ഷീ ജിന്‍ പിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുടങ്ങി അംഗരാജ്യങ്ങളിലെ ഭരണാധികാരികളും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍മാരും അംഗീകൃത സംഘടനകളുടെ പ്രതിനിധികളും വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ   അധ്യക്ഷതയിലാണ് ജി20 ഉച്ചകോടി ആരംഭിച്ചത്. രണ്ട് ദിവസമാണ്  ഉച്ചകോടി നടക്കുക. 

 

 

Trending News