ചുവന്ന സ്പ്ലെൻഡറിൽ പ്രേക്ഷക മനസ്സുകളിലേക്ക് 'സുധി' വന്നിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വർഷം; ആഘോഷങ്ങളുമായി കുഞ്ചാക്കോ ബോബൻ

1997ൽ റിലീസായ അനിയത്തി പ്രാവ് ഫാസിലാണ് സംവിധാനം ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 11:52 AM IST
  • ഗുരുനാഥനായ സംവിധായകൻ ഫാസിൽ തന്നെ ഫോൺ വിളിച്ച് സ്നേഹ സ്മരണ പുതുക്കിയതായി കുഞ്ചാക്കോ ബോബൻ പറഞ്ഞു
  • അനിയത്തി പ്രാവിന്റെ നിർമ്മാതാവായ സ്വർഗ്ഗ ചിത്ര അപ്പച്ചനേയും ചിത്രത്തിലെ സാങ്കേതിക വിദഗ്ധരേയും അദ്ദേഹം സ്മരിച്ചു
  • കരിയറിലേയ്ക്ക് തിരിച്ചു വരാൻ കാരണമായത് തന്റെ ഭാര്യയായ പ്രിയയാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു
ചുവന്ന സ്പ്ലെൻഡറിൽ പ്രേക്ഷക മനസ്സുകളിലേക്ക് 'സുധി' വന്നിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വർഷം; ആഘോഷങ്ങളുമായി കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി മാറ്റിയ അനിയത്തി പ്രാവ് എന്ന ഫാസിൽ ചിത്രം റിലീസായിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാവുന്നു. അനിയത്തി പ്രാവിലൂടെയാണ് മലയാളസിനിമയിലേക്കും പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കും കുഞ്ചാക്കോ ബോബൻ ആ ചുവന്ന ഹീറോ ഹോണ്ട സ്പ്ലെൻഡർ ബൈക്കിൽ വന്നിറങ്ങിയത്. 1997ൽ റിലീസായ അനിയത്തി പ്രാവ് ഫാസിലാണ് സംവിധാനം ചെയ്തത്.

ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന് "ന്നാ താൻ കേസ് കൊട്" എന്ന ചിത്രത്തിന്റെ സെറ്റിൽ  കേക്ക് മുറിച്ച് ഭാര്യ പ്രിയയ്ക്ക് നൽകി കുഞ്ചാക്കോ ബോബൻ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രമാണ് "ന്നാ താൻ കേസ് കൊട്". ഗുരുനാഥനായ സംവിധായകൻ ഫാസിൽ തന്നെ  ഫോൺ വിളിച്ച് സ്നേഹ സ്മരണ പുതുക്കിയതായി കുഞ്ചാക്കോ ബോബൻ പറഞ്ഞു. അനിയത്തി പ്രാവിന്റെ നിർമ്മാതാവായ സ്വർഗ്ഗ ചിത്ര അപ്പച്ചനേയും ചിത്രത്തിലെ സാങ്കേതിക വിദഗ്ധരേയും അദ്ദേഹം സ്മരിച്ചു. ചെറിയ ഒരു ഇടവേളയെടുത്ത് കരിയറിലേയ്ക്ക് തിരിച്ചു വരാൻ കാരണമായത് തന്റെ ഭാര്യയായ പ്രിയയാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

അനിയത്തി പ്രാവിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ആഘോഷത്തിൽ "ന്നാ താൻ കേസ് കൊട്" എന്ന ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്തു. കുഞ്ചാക്കോ ബോബന്റെ പിതാവായ പിതാവായ ബോബൻ കുഞ്ചാക്കോയും മുത്തശ്ശനായ കുഞ്ചാക്കോയും മലയാള സിനിമാ ചരിത്രത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളാണ്. അടുത്ത കാലത്ത് റിലീസായ കുഞ്ചാക്കോ ബോബന്റെ നായാട്ട്, പട എന്നീ ചിത്രങ്ങൾ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന " ന്നാ താൻ കേസ് കൊട് " എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ്കുഞ്ചാക്കോ ബോബൻ ഇപ്പോൾ.  കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് ചിത്രീകരണം പുരോ​ഗമിക്കുന്നത്. സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News