CM Pinarayi Vijayan: വിദേശ സന്ദർശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി

Pinarayi Vijayan Back to Kerala: മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെയാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മടക്കം എന്നത് ശ്രദ്ധേയം. 

Written by - Ajitha Kumari | Last Updated : May 18, 2024, 09:05 AM IST
  • വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും ഇന്ന് വെളുപ്പിന് സംസ്ഥാനത്ത് തിരിച്ചെത്തി
  • പുലര്‍ച്ചെ 3:15നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എത്തിയത്
CM Pinarayi Vijayan: വിദേശ സന്ദർശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും ഇന്ന് വെളുപ്പിന് സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3:15നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എത്തിയത്. 

Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലൊ അലർട്ട്

മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെയാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മടക്കം എന്നത് ശ്രദ്ധേയം. ഈ മാസം 21 ന് മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും മകന്‍ വിവേകും ചെറുമകനും പിണറായിക്കൊപ്പം വിദേശ യാത്രയില്‍ ഉണ്ടായിരുന്നു.

Also Read: ത്രിഗ്രഹി യോഗം: ഇനി വെറും മണിക്കൂറുകൾ മാത്രം... ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

 

സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡിജിപി അടക്കം വിമാനത്താവളത്തില്‍ എത്താറുണ്ടെങ്കിലും ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തില്‍ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.  മുഖ്യമന്ത്രി ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ രാജ്യങ്ങളിലാണ് സന്ദർശനം നടത്തിയത്.  സ്വകാര്യ സന്ദര്‍ശനമായിരുന്നു ഇതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News