Kayamkulam Car Accident: ആഭ്യന്തര സെക്രട്ടറിയുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

Home secretary V Venu injured: അപകടത്തില്‍ വേണുവിന്റെ മൂക്കിനും വയറിനും പരിക്കുണ്ട്. ആന്തരിക രക്തസ്രാവമുണ്ടെന്നുമാണ് വിവരം.   വേണുവിനെ പരുമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 09:22 AM IST
  • അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി, വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു
  • കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം
  • അപകടത്തിൽ വേണു ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
Kayamkulam Car Accident: ആഭ്യന്തര സെക്രട്ടറിയുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി, വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു. ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങരയ്ക്ക് സമീപത്തു വച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.  അപകടത്തിൽ വേണു ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 

Also Read: പരീക്ഷ എഴുതാൻ അനുവദിച്ചില്ല; മലയാളി വിദ്യാർത്ഥി ജീവനൊടുക്കി

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം.  കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. വേണുവിന്റെ ഭാര്യയും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനും, മകന്‍ ശബരി, ഡ്രൈവര്‍ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവറം കാറിലുണ്ടായിരുന്നു. 

അപകടത്തില്‍ വേണുവിന്റെ മൂക്കിനും വയറിനും പരിക്കുണ്ട്. ആന്തരിക രക്തസ്രാവമുണ്ടെന്നുമാണ് വിവരം.   വേണുവിനെ പരുമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നുപോയി.  കാറിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News