ഇനി പാമ്പിനെയും പഴുതാരയെയും ഭയക്കേണ്ട; വിനുവിനും മക്കൾക്കും സുരക്ഷിത ഭവനമൊരുങ്ങി

കുമളി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് എട്ടാം നമ്പര്‍ കോളനിയില്‍ താമസിച്ചിരുന്ന വിനുവും ട്രൈബല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ദര്‍ശന്‍, ദക്ഷണ എന്നിവര്‍ക്കുമാണ് അടച്ചുറപ്പുള്ള ഭവനമെന്ന സ്വപ്നം സാഷാത്കരിക്കപ്പെട്ടത്. വനത്തോട് ചേര്‍ന്ന അഞ്ച് സെന്റ് ഭൂമിയിലുള്ള ഇവരുടെ വാസയോഗ്യമല്ലാത്ത വീടിന്റെ പരിസരത്ത് വന്യ മൃഗ ശല്യം ഉൾപ്പെടെ രൂക്ഷമായിരുന്നു.

Edited by - Zee Malayalam News Desk | Last Updated : Oct 19, 2022, 05:41 PM IST
  • വനത്തോട് ചേര്‍ന്ന അഞ്ച് സെന്റ് ഭൂമിയിലുള്ള ഇവരുടെ വാസയോഗ്യമല്ലാത്ത വീടിന്റെ പരിസരത്ത് വന്യ മൃഗ ശല്യം ഉൾപ്പെടെ രൂക്ഷമായിരുന്നു.
  • ചോര്‍ന്നൊലിക്കുന്ന, അടച്ചുറപ്പില്ലാത്ത, കുടിലിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നതെന്ന് കുട്ടികളുടെ അധ്യാപകര്‍ പോലും അറിഞ്ഞിരുന്നില്ല.
  • ഇവരുടെ തന്നെ മറ്റൊരുസ്ഥലത്ത് 10 ലക്ഷം രൂപ ചിലവഴിച്ചാണ് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഇനി പാമ്പിനെയും പഴുതാരയെയും ഭയക്കേണ്ട; വിനുവിനും മക്കൾക്കും സുരക്ഷിത ഭവനമൊരുങ്ങി

ഇടുക്കി: വനത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് സുരക്ഷിതമല്ലാത്ത വീട്ടില്‍ കഴിഞ്ഞിരുന്ന അമ്മയ്ക്കും മക്കള്‍ക്കും ഇനി സുരക്ഷിത ഭവനത്തില്‍ അന്തിയുറങ്ങാം. മഴ പെയ്താല്‍  ചോര്‍ന്നൊലിക്കുന്ന കൂരയില്‍ പാമ്പിനെയും പഴുതാരെയും ഭയന്ന് പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഒരമ്മ കഴിച്ചുകൂട്ടിയ ദിനരാത്രങ്ങള്‍ക്ക് അറുതി വന്നത്  സ്‌കൂള്‍ പി.ടി.എയും  അധ്യാപകരും സുമനസുകളും ഒരുമിച്ചപ്പോളാണ്.

കുമളി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് എട്ടാം നമ്പര്‍ കോളനിയില്‍ താമസിച്ചിരുന്ന വിനുവും ട്രൈബല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ദര്‍ശന്‍, ദക്ഷണ എന്നിവര്‍ക്കുമാണ് അടച്ചുറപ്പുള്ള ഭവനമെന്ന സ്വപ്നം സാഷാത്കരിക്കപ്പെട്ടത്. വനത്തോട് ചേര്‍ന്ന അഞ്ച് സെന്റ് ഭൂമിയിലുള്ള ഇവരുടെ വാസയോഗ്യമല്ലാത്ത വീടിന്റെ പരിസരത്ത് വന്യ മൃഗ ശല്യം ഉൾപ്പെടെ രൂക്ഷമായിരുന്നു. 

Read Also: Crime: ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നു; അച്ഛൻ പിടിയിൽ

ചോര്‍ന്നൊലിക്കുന്ന, അടച്ചുറപ്പില്ലാത്ത, കുടിലിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നതെന്ന് കുട്ടികളുടെ അധ്യാപകര്‍ പോലും അറിഞ്ഞിരുന്നില്ല. കുട്ടികളുടെ  പിതാവ് കാളിദാസിന്റെ വിയോഗത്തെ തുടർന്ന് എത്തിയപ്പോഴാണ് അധ്യാപകര്‍ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞത്. ദുരിത കയത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കുവാൻ സ്‌കൂൾ അധ്യാപകരും പിറ്റിഎ യും സുമനസ്സുകളും കൈകോര്‍ക്കുകയായിരുന്നു.

ഇവരുടെ തന്നെ മറ്റൊരുസ്ഥലത്ത് 10 ലക്ഷം രൂപ ചിലവഴിച്ചാണ് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 20 ന് വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ട്രൈബല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി ഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. ഇതോടെ സുരക്ഷിത ഭവനത്തില്‍ അന്തിയുറങ്ങാമെന്ന സന്തോഷത്തിലാണ് ഈ  കുടുംബം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News