Road Accident: ചങ്ങരംകുളത്ത് കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം

Road Accident: ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടിയിൽ കാർ ഇടിക്കുകയായിരുന്നു.  ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 08:40 AM IST
  • കോലിക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു
  • ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്
  • ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്നു യുവാക്കൾ
Road Accident: ചങ്ങരംകുളത്ത് കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം

ചങ്ങരംകുളം: സംസ്ഥാന പാതയിൽ കോലിക്കരയിൽ  കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു. കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ, നൂലിയിൽ മജീദിന്റെ മകൻ അൽതാഫ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

Also Read: Elephant Attack : വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ഗുരുതര പരിക്ക്

ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടിയിൽ തൃശ്ശൂർ ഭാഗത്തേക്ക് വരുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ടവരെ വഴിയാത്രക്കാരും ശബ്ദം കേട്ട് ഓടി വന്നവരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടേയും ജീവൻ രക്ഷിക്കാനായില്ല.  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ അറ്റൻഡർ‌ പീഡിപ്പിച്ചതായി പരാതി.  ഇതിന്റെ അടിസ്ഥാനത്തിൽ  പോലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയി. സംഭവം നടന്നത് ഇന്നലെ രാവിലെയായിരുന്നു. 

Also Read: Surya Gochar 2023: വ്യാഴത്തിന്റെ രാശിയിൽ സൂര്യൻ; ഈ 8 രാശിക്കാർക്ക് ഒരു മാസത്തേക്ക് സുവർണ്ണ നേട്ടങ്ങൾ!

 

ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ നിന്നും ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമായിരുന്നു പീഡനം.  സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞു മടങ്ങി വന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ജീവനക്കാരുടെ ശ്രദ്ധ അങ്ങോട്ടായപ്പോഴായിരുന്നു  പീഡനം നടന്നത്.  ശസ്ത്രക്രിയയ്ക്കു ശേഷം പൂർണമായും മയക്കം  മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News