Road Accident: കണ്ണൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം

Road Accident: പഴയങ്ങാടി ഭാഗത്തുനിന്നും ചെറുകുന്ന് ഭാഗത്തേക്കു പോവുകയായിരുന്ന സ്കൂട്ടർ കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 09:00 AM IST
  • സ്കൂട്ടറും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ചു
  • കാറിലുണ്ടായിരുന്ന പഴയങ്ങാടി സ്വദേശിയും സ്കൂട്ടർ യാത്രക്കാരിയുമാണ് മരിച്ചത്
Road Accident: കണ്ണൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം

കണ്ണൂർ: പഴയങ്ങാടി പാലത്തിനു മുകളിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ചു. കാറിലുണ്ടായിരുന്ന പഴയങ്ങാടി സ്വദേശി ഫാത്തിമയും സ്കൂട്ടർ യാത്രക്കാരി കുറ്റൂർ സ്വദേശി വീണയുമാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച വീണയുടെ ഭർത്താവ് മധുസൂദനനു പരുക്കേറ്റിട്ടുണ്ട്. 

Also Read: കോവളം ബൈക്ക് അപകടം; റേസിങ് നടന്നതിന് തെളിവില്ല, ബൈക്ക് എത്തിയത് അമിതവേ​ഗതയിൽ

അപകടം നടന്നത് ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു. പഴയങ്ങാടി ഭാഗത്തുനിന്നും ചെറുകുന്ന് ഭാഗത്തേക്കു പോവുകയായിരുന്ന സ്കൂട്ടർ കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.  മരിച്ച ഫാത്തിമക്കൊപ്പം കാറിൽ ഭർത്താവ് സാക്കി, മകൾ, മാതാവ് എന്നിവരും ഉണ്ടായിരുന്നു. അപകടത്തിൽ പരുക്കേറ്റ എല്ലാവരേയും ഉടൻതന്നെ ചെറുകുന്നിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമയുടെയും വീണയുടെയും ജീവൻ രക്ഷിക്കാനായില്ല.

Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മാറിമറിയും 

 

ഓടുന്ന ട്രെയിനിൽ നിന്ന് വേര്‍പെട്ടത്‌ 5 ബോഗികള്‍, ഒഴിവായത് വന്‍ ദുരന്തം

വന്‍ ട്രെയിന്‍ അപകടം ഒഴിവായി. ഓടുന്ന ട്രെയിനില്‍ നിന്ന്  അഞ്ച് ബോഗികൾ പെട്ടെന്ന് വേർപെട്ടു, എഞ്ചിൻ കിലോമീറ്ററുകൾ ഓടി.  ബിഹാറിലെ ബെട്ടിയയിലാണ് സംഭവം നടന്നത്. 

Also Read:  Viral Video: അമ്മയെന്ന് കരുതി പൂച്ചയുടെ മാറത്ത് തൂങ്ങി കുട്ടി കുരങ്ങ്..! വീഡിയോ വൈറൽ

സത്യാഗ്രഹ എക്സ്പ്രസ് ആണ്  അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.  ബെട്ടിയയിലെ മജ്ഹൗലിയ സ്റ്റേഷന് സമീപം വച്ചാണ് 'സത്യാഗ്രഹ എക്‌സ്‌പ്രസിന്‍റെ' അഞ്ച് ബോഗികൾ വേര്‍പെട്ടത്‌.  പിന്നീട് കിലോമീറ്ററുകള്‍ മുന്നോട്ട് ഓടി. മുസാഫർപൂർ-നർകതിയാഗഞ്ച് റെയിൽവേ സെക്ഷനിലാണ് സംഭവം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News