Abhirami: വൈറല്‍ ജീവിതങ്ങളുടെ അന്തസംഘര്‍ഷങ്ങളുടെ കഥയുമായി 'അഭിരാമി‘; ചിത്രം ഉടൻ പ്രദർശനത്തിന്

Malayalam movie: വൈറലാകുന്ന ജീവിതങ്ങള്‍ പിന്നീട് അനുഭവിക്കേണ്ടി വരുന്ന അന്തസംഘര്‍ഷങ്ങളുടെ കഥയാണ് 'അഭിരാമി'. മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 

Written by - Zee Malayalam News Desk | Last Updated : May 17, 2024, 03:51 PM IST
  • വൈറലാകുന്ന ജീവിതങ്ങള്‍ പിന്നീട് അനുഭവിക്കേണ്ടി വരുന്ന അന്തസംഘര്‍ഷങ്ങളുടെ കഥയാണ് 'അഭിരാമി'
  • അഭിരാമിയായി ഗായത്രി സുരേഷ് പ്രധാന വേഷമിടുന്ന ചിത്രം ജൂൺ ഏഴിന് തിയേറ്ററുകളിൽ എത്തുന്നു
Abhirami: വൈറല്‍ ജീവിതങ്ങളുടെ അന്തസംഘര്‍ഷങ്ങളുടെ കഥയുമായി 'അഭിരാമി‘; ചിത്രം ഉടൻ പ്രദർശനത്തിന്

വൈറല്‍ ജീവിതങ്ങളുടെ പിന്നാമ്പുറങ്ങളുമായി 'അഭിരാമി‘. വൈറലാകുന്ന ജീവിതങ്ങള്‍ പിന്നീട് അനുഭവിക്കേണ്ടി വരുന്ന അന്തസംഘര്‍ഷങ്ങളുടെ കഥയാണ് 'അഭിരാമി'. അഭിരാമിയായി ഗായത്രി സുരേഷ് പ്രധാന വേഷമിടുന്ന ചിത്രം ജൂൺ ഏഴിന് തിയേറ്ററുകളിൽ എത്തുന്നു. മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

എംജെഎസ് മീഡിയ, സ്‌പെക്ടാക് മൂവീസ്, കോപ്പര്‍നിക്കസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണന്‍, ഷബീക്ക്‌ തയ്യില്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നഴ്‌സായി ജോലി ചെയ്യുന്ന പെൺകുട്ടി സോഷ്യല്‍ മീഡിയകളില്‍ സജീവമാകുകയും പെട്ടെന്നൊരുനാള്‍ വൈറലാകുന്നതോടെ അവളുടേയും ചുറ്റുമുള്ളവരുടേയും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.

ALSO READ: നിഗൂഢ വനത്തിൽ ഇരയും വേട്ടക്കാരനും നടത്തുന്ന യാത്ര; "പൊയ്യാമൊഴി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ആദ്യ പ്രദർശനം കാൻ ഫെസ്റ്റിവലിൽ

ഗായത്രി സുരേഷിന് പുറമേ ഹരികൃഷ്ണന്‍, റോഷന്‍ ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീന്‍ ഇല്ലത്ത്,അഷറഫ് കളപ്പറമ്പില്‍, സഞ്ജു ഫിലിപ്പ്, സാല്‍മണ്‍ പുന്നക്കല്‍, കെകെ മൊയ്തീന്‍ കോയ, കബീര്‍ അവറാന്‍, സാഹിത്യ പി രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

നിഗൂഢ വനത്തിൽ ഇരയും വേട്ടക്കാരനും നടത്തുന്ന യാത്ര; "പൊയ്യാമൊഴി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന ചിത്രമാണ് "പൊയ്യാമൊഴി". ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ടിനി ഹാൻഡ്സ്  പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന "പൊയ്യാമൊഴി"യുടെ ആദ്യ പ്രദർശനം ഫ്രാൻസിൽ കാൻസ് ഫെസ്റ്റിവലിൽ നടക്കും.

വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കുന്ന കാൻ ചലച്ചിത്ര മേളയിലെ ഫിലിം മാർക്കറ്റിൽ പ്രീമിയർ പ്രദർശനം നടക്കുകയാണ്. 2024 മെയ് 19ന് എട്ട് മണിക്ക് പലൈസ് എച്ച് തിയേറ്ററിലാണ് 'പൊയ്യാമൊഴി'യുടെ ആദ്യ പ്രദർശനം നടക്കുക. ശരത് ചന്ദ്രൻ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളിയാണ് നിർവഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News