Amal Neerad: പുതിയ ചിത്രവുമായി അമൽ നീരദ്; നായകൻ കുഞ്ചാക്കോ ബോബൻ

Amal Neerad New Movie: വന്‍ വിജയം നേടിയ ഭീഷ്‍മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ എത്തുന്ന പുതിയ ചിത്രമാണിത്. 

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 11:50 AM IST
  • ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
  • പുറത്ത് വന്ന ലൊക്കേഷന്‍ ചിത്രത്തില്‍ അമല്‍ നീരദിനും കുഞ്ചാക്കോ ബോബനുമൊപ്പം എഴുത്തുകാരന്‍ ഉണ്ണി ആറും ഉണ്ട്
Amal Neerad: പുതിയ ചിത്രവുമായി അമൽ നീരദ്; നായകൻ കുഞ്ചാക്കോ ബോബൻ

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ ആണ് നായകൻ. ജ്യോതിര്‍മയിയും ഷറഫുദ്ദീനും ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ് നിർവഹിക്കുന്നത്.

വന്‍ വിജയം നേടിയ ഭീഷ്‍മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ എത്തുന്ന പുതിയ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ആയിരിക്കും നായകനെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ബിഗ് ബിയുടെ സീക്വല്‍ ബിലാല്‍ എന്ന ചിത്രം ആയിരിക്കുമെന്നും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു.

ALSO READ: Mr Hacker: ഹാരിസും അന്ന രാജനും ഒന്നിക്കുന്നു; റിലീസിനൊരുങ്ങി 'മിസ്റ്റർ ഹാക്കർ'

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുറത്ത് വന്ന ലൊക്കേഷന്‍ ചിത്രത്തില്‍ അമല്‍ നീരദിനും കുഞ്ചാക്കോ ബോബനുമൊപ്പം എഴുത്തുകാരന്‍ ഉണ്ണി ആറും ഉണ്ട്. അമല്‍ നീരദിന്‍റെ ബാച്ചിലര്‍ പാര്‍ട്ടി, ആന്തോളജി ചിത്രം അഞ്ച് സുന്ദരികളിലെ കുള്ളന്‍റെ ഭാര്യ എന്നിവയുടെ തിരക്കഥയും ബിഗ് ബി, അന്‍വര്‍ എന്നീ ചിത്രങ്ങളുടെ സംഭാഷണവും രചിച്ചത് ഉണ്ണി ആര്‍ ആണ്.

അതേസമയം അമല്‍ നീരദിന്‍റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം എത്തിയ ഭീഷ്മ പര്‍വ്വം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്. സൌബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, നദിയ മൊയ്തു, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയ വൻ താരനിരയായിരുന്നു ചിത്രത്തിലുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News