Prithviraj: നസ്ലിനെ കുറിച്ച് അന്ന് പറഞ്ഞത് സത്യമായെന്ന് പൃഥ്വിരാജ്; ഇല്യുമിനാറ്റി തന്നെയെന്ന് സോഷ്യല്‍ മീഡിയ

Prithviraj about Naslen: വിമർശകരെ പോലും അമ്പരപ്പിച്ച് കൊണ്ടാണ് പണ്ട് പറഞ്ഞ കാര്യങ്ങൾ ഓരോന്നോയി പൃഥ്വിരാജ് യാഥാർത്ഥ്യമാക്കി മാറ്റുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 16, 2024, 04:37 PM IST
  • ഇന്ത്യൻ സിനിമയിൽ പൃഥ്വിരാജിന്റെ സ്വാധീനം വളരെ വലുതായി മാറിക്കഴിഞ്ഞു.
  • ഇന്ന് മോളിവുഡിലെ തിരക്കേറിയ യുവതാരങ്ങളിൽ ഒരാളാണ് നസ്ലിൻ.
  • നസ്ലിനും മമിതയും ഒന്നിച്ച പ്രേമലു എന്ന ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു.
Prithviraj: നസ്ലിനെ കുറിച്ച് അന്ന് പറഞ്ഞത് സത്യമായെന്ന് പൃഥ്വിരാജ്; ഇല്യുമിനാറ്റി തന്നെയെന്ന് സോഷ്യല്‍ മീഡിയ

മലയാളത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന താരമായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മാറിയ നടനാണ് പൃഥ്വിരാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ ആഗ്രഹങ്ങളെ കുറിച്ചും ഭാവിയെ കുറിച്ചുമെല്ലാം ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ എന്തായിരിക്കുമെന്നാണ് അന്ന് അദ്ദേഹം പ്രവചിച്ചത്. താരത്തിന്റെ വാക്കുകള്‍ അക്കാലത്ത് വലിയ പരിഹാസം ഏറ്റുവാങ്ങിയെങ്കിലും ഇന്ന് വിമര്‍ശകരെ പോലും അമ്പരപ്പിച്ചു കൊണ്ട് അന്ന് പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റുകയാണ് പൃഥ്വി. 

ഭാവി പ്രവചിച്ച് ഞെട്ടിച്ച പൃഥ്വിരാജിനെ പ്രെഡിക്ഷന്‍ സിംഹമെന്നും ഇല്യുമിനാറ്റി എന്നുമെല്ലാമാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇതിന് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രം വമ്പന്‍ ഹിറ്റായതോടെ ഇല്യുമിനാറ്റി എന്ന കണ്‍സെപ്റ്റ് വീണ്ടും വലിയ ചര്‍ച്ചയായി മാറി. ഇപ്പോള്‍ ഇതാ മലയാളത്തിലെ യുവതാരം നസ്ലിനെ കുറിച്ച് പൃഥ്വിരാജ് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. 

ALSO READ: ബേസിൽ കോമ്പോ തകർത്തോ? തിയേറ്ററിൽ ചിരിപ്പൂരം, ബോക്സ്ഓഫീസ് തൂക്കുമോ ​ഗുരുവായൂരമ്പലനടയിൽ?

പുതിയ അഭിനേതാക്കള്‍ മലയാളത്തില്‍ ഉണ്ടാകുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പൃഥ്വിരാജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത്തരത്തില്‍ മുന്നോട്ട് ഉറ്റുനോക്കുന്ന ഒരാളാണ് നസ്ലിനെന്നും ഈ ചെറുപ്പക്കാരന്‍ ഭാവിയില്‍ ഒരു സ്റ്റാറാകുമെന്ന് താന്‍ മുമ്പ് പറഞ്ഞിരുന്നതായി പൃഥ്വി വെളിപ്പെടുത്തി. ഏറ്റവും പുതിയ ചിത്രമായ 'ഗുരുവായൂരമ്പലനടയില്‍' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. 

'കുരുതി' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മുരളി ഗോപി ജോയിന്‍ ചെയ്യുന്നതിന് മുമ്പ് ഒരു ദിവസമാണ് നസ്ലിനെ കുറിച്ച് താന്‍ സംസാരിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു. നസ്ലിന്‍ എന്നൊരു പയ്യനുണ്ട്. അവന്‍ മിടുക്കനാണ്. ഭാവിയില്‍ വലിയ സ്റ്റാറാകുമെന്ന് തോന്നുന്നു എന്ന് താന്‍ മുരളി ഗോപിയോട് പറഞ്ഞിരുന്നുവെന്നും നസ്ലിന്‍ ഇപ്പോള്‍ നല്ല പോപ്പുലര്‍ യംഗ് സ്റ്റാറായി മാറിയില്ലേ എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജിന്റെ ആരാധകര്‍ താരത്തിന്റെ ഇല്യുമിനാറ്റി ബന്ധം സ്ഥിരീകരിച്ചു കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News