Actor Siddique| ജയറാമിൻറെ അമ്മ തന്ന 25000 രൂപയും, ആദ്യമായി വാങ്ങിയ കാറും-സിദ്ധിഖ് പറയുന്നത്

ജയറാമും സിദ്ധീഖും സിനിമയിലെത്തും മുൻപെ മിമിക്രിയിലൂടെ സുഹൃത്തുക്കളായിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 04:21 PM IST
  • ജയറാമിൻറെ അമ്മ പൂജാമുറിയിലേക്ക് വിളിച്ചു തലയിൽ തൊട്ട് അനുഗ്രഹിച്ചു
  • ഫെഡറൽ ബാങ്കിലെ സുഹൃത്ത് വഴിയാണ് ബാക്കി തുക ലോണായി എടുത്തത്
  • അപ്പോഴും ബാക്കി തുകക്കുള്ള ചിന്ത അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു.
Actor Siddique| ജയറാമിൻറെ അമ്മ തന്ന 25000 രൂപയും, ആദ്യമായി വാങ്ങിയ കാറും-സിദ്ധിഖ് പറയുന്നത്

ആദ്യമായി വാങ്ങിയ വാഹനം എല്ലാവരും ഒാർമിക്കുന്ന കാര്യങ്ങളിലൊന്നായിരിക്കും.പ്രത്യേകിച്ചും വാഹനങ്ങൾക്ക് വലിയ വിലയും പ്രാധാന്യവും ഉണ്ടായിരുന്ന കാലങ്ങളിൽ. അത്തരത്തിൽ താൻ ആദ്യമായി വാങ്ങിയ കാറിനെ പറ്റി പറയുകയാണ്. നടൻ സിദ്ധീഖ് ഫേസ്ബുക്കിൽ പങ്ക് വെച്ച് അഭിമുഖത്തിലാണ് താരം തൻറെ വാഹന ഒാർമകൾ പങ്ക് വെച്ചത്.

ജയറാമും സിദ്ധീഖും സിനിമയിലെത്തും മുൻപെ മിമിക്രിയിലൂടെ സുഹൃത്തുക്കളായിരുന്നു. ഷൂട്ടിങ്ങുകൾക്കും പരിപാടികൾക്കും ഇരുവരും ഒരുമിച്ചായിരുന്നു യാത്ര. അന്ന് ജയറാമിന് സ്വന്തമായി ഒരു മാരുതിയുണ്ട്. മടങ്ങും വഴി എറണാകുളത്ത് തോപ്പുംപടിയിൽ സിദ്ധിഖിനെ ഇറക്കും.

Also Read: Aashirvad 30: മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രത്തിന് ആരംഭം; പൂജ ചിത്രങ്ങൾ‌ കാണാം‌      

ബസ് കയറി ഫോർട്ട് കൊച്ചിയിലെത്തി പിന്നെ ബോട്ടിലായിരുന്നു സിദ്ധീഖിൻറെ വീട്ടിലേക്കുള്ള മടക്ക യാത്ര. ഇടക്കിടക്ക് സിദ്ധീഖ് എത്തും മുൻപ് ബസും പോകും.ബസ്സിന് പിന്നാലെ ഒാടി തളരുക പതിവായിരുന്നു.

ഒരിക്കൽ ഇത് കാണാനിടയായ ജയറാമാണ് കാർ വാങ്ങുന്നതു സംബന്ധിച്ച് സിദ്ധിഖീനോട് സംസാരിച്ചത്. എന്നാൽ അക്കാലത്ത് സിനിമയിലേക്കുള്ള തുടക്കമായതിനാൽ തന്നെ അതിനുള്ള പൈസ ഇല്ലെന്ന് സിദ്ധിഖ് തന്നെ ജയറാമിനോട് പറഞ്ഞു. അത് സാരമില്ല. അഡ്വാൻസ് തുക ഞാൻ തരാമെന്നായി ജയറാം.

Also Read: 12th Man: മഞ്ഞുമൂടിയ വഴികളിലൂടെ... 12th മാന്‍റെ ലൊക്കേഷന്‍ പങ്കുവച്ച് ജീത്തു ജോസഫ്

അങ്ങിനെ അടുത്ത ദിവസം വീട്ടിലേക്ക് വരാനും പറഞ്ഞു ജയറാം. പെരുമ്പാവൂരിലെ ജയറാമിൻറെ വീട്ടിലെത്തിയ സിദ്ധിഖിനെ ജയറാമിൻറെ അമ്മ പൂജാമുറിയിലേക്ക് വിളിച്ചു തലയിൽ തൊട്ട് അനുഗ്രഹിച്ച് 25000 രൂപ നൽകുകയും ചെയ്തു. ഇതുമായാണ് ആദ്യമായി തൻറെ മാരുതിക്കാർ സിദ്ധിഖ് ബുക്ക് ചെയ്യുന്നത്. അപ്പോഴും ബാക്കി തുകക്കുള്ള ചിന്ത അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു.

ഫെഡറൽ ബാങ്കിലെ സുഹൃത്ത് വഴിയാണ് ബാക്കി തുക ലോണായി എടുത്തത്. അങ്ങിനെയാണ് ആദ്യമായി ഒരു മാരുതി 800 സ്വന്തമാക്കുന്നത്.തന്നെ എപ്പോഴും ആകർഷിച്ചിട്ടുള്ളത് ഇത്തരത്തിലുള്ള വ്യക്തികളാണെന്നും പറഞ്ഞാണ് സിദ്ധിഖ് അഭിമുഖം അവസാനിപ്പിക്കുന്നത്.കഴിഞ്ഞ ശനിയാഴ്ചയാണ് സിദ്ധിഖ് തന്നെ ഫേസ്ബുക്ക് പേജിൽ അഭിമുഖം പങ്കുവെച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News