Drishyam 2: Release ചെയ്ത രണ്ട് മണിക്കൂറിനുള്ളിൽ സിനിമ Telegram-ൽ, നിയമ നടപടിക്ക് സാധ്യത

ആമസോൺ പ്രൈമിനാണ് ചിത്രത്തിന്റെ ഒ ടി ടി റിലീസിനുള്ള ഒൗദ്യോ​ഗികമായ അധികാരം

Written by - Zee Malayalam News Desk | Last Updated : Feb 19, 2021, 08:33 AM IST
  • ടെല​ഗ്രോമിന് പുറമെ മറ്റ് സിനിമ സൈറ്റുകളിലും ചിത്രമെത്തി.
  • നേരത്തെ ഇത്തരത്തിൽ ഒ ടി ടി റിലീസിന് തൊട്ടു പിന്നാലെ നിരവധി സിനിമകൾ ടെല​ഗ്രാമുകളിലെ വിവിധ സിനിമാ ​ഗ്രൂപ്പുകളിലേക്ക് എത്തിയിരുന്നു.
  • സംഭവത്തെക്കുറിച്ച് കൂടുതൽ നിയനടപടികൾ ആമസോൺ സ്വീകരിക്കുമെന്നാണ് സൂചന.
Drishyam 2: Release ചെയ്ത രണ്ട് മണിക്കൂറിനുള്ളിൽ സിനിമ Telegram-ൽ, നിയമ നടപടിക്ക് സാധ്യത

കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറിനുള്ളിൽ ദൃശ്യം2(Drishyam2) ടെല​ഗ്രാമിലെത്തി. ടെലഗ്രാമിലെ വിവിധ സിനിമ ഗ്രൂപ്പുകളിലാണ് ചിത്രമെത്തിയത്. രാത്രി 12 മണിയോടെയാണ് ചിത്രം ടെലഗ്രാമിലെത്തിയത്. ഇതിന് പിന്നാലെ ചിത്രം ടെലഗ്രാമിലുമെത്തിയോതോടെയാണ് സിനിമയുടെ പ്രവർത്തകർ വിഷയം പരിശോധിച്ചത്.ആമസോൺ പ്രൈമിനാണ് ചിത്രത്തിന്റെ ഒ ടി ടി റിലീസിനുള്ള ഒൗദ്യോ​ഗികമായ അധികാരം. രണ്ട് മണിക്കൂറും 33 മിനിട്ടുമാണ് ചിത്രത്തിന്റെ ആകെ സമയം. എങ്കിൽ പോലും ചിത്രം കണ്ട് പൂർത്തിയാക്കിയ ഒരാൾക്ക് ഇത് അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല. അതേസമയം ചിത്രം പൂർണമായി ഡൗൺലോഡ‍് ചെയ്ത ശേഷം ഇത് സാധ്യമാവും.

ടെല​ഗ്രോമിന്(Telegram) പുറമെ  മറ്റ് സിനിമ സൈറ്റുകളിലും ചിത്രമെത്തി. നേരത്തെ ഇത്തരത്തിൽ ഒ ടി ടി റിലീസിന് തൊട്ടു പിന്നാലെ നിരവധി സിനിമകൾ ടെല​ഗ്രാമുകളിലെ വിവിധ സിനിമാ ​ഗ്രൂപ്പുകളിലേക്ക് എത്തിയിരുന്നു.അതേസമയം  സംഭവത്തെക്കുറിച്ച് കൂടുതൽ നിയനടപടികൾ ആമസോൺ സ്വീകരിക്കുമെന്നാണ് സൂചന. നേരത്തെ തന്നെ ടെല​ഗ്രാമിന് സിനിമകളുടെ പേരിൽ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വിഷയത്തിൽ  പ്രതികരിച്ചിട്ടില്ല.

ALSO READDrishyam 2 Release ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം, തിയറ്ററിൽ റിലീസ് ചെയ്യാത്ത Mohanlal ചിത്രം എങ്ങനെ ഓൺലൈനിലൂടെ കാണാം

 

കൂടുതൽ നടപടികൾക്കാണ് സാധ്യത. തീയേറ്ററുകൾ തുറക്കാൻ ധാരണയുണ്ടായിരുന്നെങ്കിലും അതിന് മുൻപ് തന്നെ ചിത്രം ഒ ടി ടി(OTT) റിലീസിനെന്ന വാർത്തകൾ എത്തിയിരുന്നു.നിലവിലെ സാഹചര്യം മൂലമാണ് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാത്തതെന്ന് സംവിധായകൻ ജീത്തു ജോസഫ് പ്രതികരിച്ചു.

ALSO READ Drishyam 2 ൽ Georgekutty യുടെ അടുത്ത നീക്കം പ്രവചിക്കാമോ? പ്രക്ഷകരോടായി Mohanlal ന്റെ ചോദ്യം

 

മികച്ച അഭിപ്രായമാണ് രണ്ടാം ഭാ​ഗത്തെക്കുറിച്ച് പ്രേക്ഷകർക്കുള്ളത്. ഒന്നാംഭാ​ഗത്തിനോട്  നീതി പുലർത്തി തന്നെയാണ് രണ്ടാം ഭാ​ഗവും എത്തിയിട്ടുള്ളതെന്ന് പ്രേക്ഷകർ പറയുന്നു.ചിത്രത്തിൽ മോഹൻലാലിനെ(Mohanlal) കൂടാതെ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എന്നാൽ സിനിമ തീയേറ്ററിൽ റിലീസ് ചെയ്യുന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News