ഒടിടിയിൽ അഭിനയിച്ചാൽ പടങ്ങൾക്ക് തീയ്യേറ്റർ റിലീസുണ്ടാവില്ല ഫഹദിന് ഫിയോക്കിൻറെ വിലക്ക്

കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് ഫഹദിൻറെ ഇരുൾ, ജോജി എന്നീ രണ്ട് ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 12, 2021, 02:17 PM IST
  • ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
  • ഇരുളിനേക്കാൾ പതിന്മടങ്ങ് മികച്ച ചിത്രം ജോജിയാണെന്ന അഭിപ്രായവും ഉയർന്നിരുന്നു.
  • ആമസോണിൽ പ്രൈമിൽ റിലീസായ ജോജിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്
  • ഉടൻ റിലീസിനെത്തുന്ന ഫഹദിൻറെ മാലിക്ക് തീയേറ്റർ റിലീസിനൊരുങ്ങവെയാണ് സംഘടനയുടെ നിലപാട്
ഒടിടിയിൽ അഭിനയിച്ചാൽ പടങ്ങൾക്ക് തീയ്യേറ്റർ റിലീസുണ്ടാവില്ല ഫഹദിന് ഫിയോക്കിൻറെ വിലക്ക്

ഒടിടി (OTT) സിനിമകളിൽ അഭിനയിക്കാൻ പാടില്ലെന്ന് ഫഹദ് ഫാസിലിനോട് തിയേറ്റർ സംഘടനയായ ഫിയോക്ക്. തുടർച്ചയായുള്ള ഫഹദിൻറെ ഒടിടി റിലീസുകളെ തുടർന്നാണ്  ഫിയോക്ക് വിലക്ക് ഏർപ്പെടുത്തിയത്.ഉടൻ റിലീസിനെത്തുന്ന ഫഹദിൻറെ മാലിക്ക് തീയേറ്റർ റിലീസിനൊരുങ്ങവെയാണ് സംഘടനയുടെ നിലപാട്. സഹകരിച്ചില്ലെങ്കിൽ മാലിക്ക് അടക്കം ഒരു ചിത്രവും തീയ്യേറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണ് സംഘടന.

ഫിയോക്ക് (Fiyok) സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. വിഷയം സമിതി തന്നെ ഫഹദിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഫഹദ് പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് ഫഹദിൻറെ ഇരുൾ, ജോജി എന്നീ രണ്ട് ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇതിൽ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.  ഇരുളിനേക്കാൾ പതിന്മടങ്ങ് മികച്ച ചിത്രം ജോജിയാണെന്ന അഭിപ്രായവും ഉയർന്നിരുന്നു.

അതിനിടയിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടെന്നും സമിതി തീരുമാനിച്ചു.ആമസോണിൽ പ്രൈമിൽ  റിലീസായ ജോജിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ശ്യാം പുഷ്കരൻറെ തിരക്കഥയിൽ ദിലീഷ് പോത്തനാണ് ചിത്രം സംവിധാനം ചെയ്തത്.

ALSO READ: വീണ്ടും വിസ്മയിപ്പിക്കാൻ ഫഹദ് ഫാസിലും ദിലീഷ് പോത്തുനും ശ്യാം പുഷ്ക്കരനും എത്തുന്നു, ജോജി ഏപ്രിൽ 7ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും, ആദ്യ ടീസർ പുറത്തിറങ്ങി

ഫഹദ് ഫാസിലിനെ  (Fahad Fazil)  കൂടാതെ ഉണ്ണിമായ പ്രസാദ്,ബാബുരാജ്,ബേസിൽ ജോസഫ്,ഷമ്മി തിലകൻ,കെ.ജി ഐസക്ക്,ജോജി മുണ്ടക്കയം,ധനീഷ് എ.ബാലൻ,രഞ്ചിത്ത്  ഗോപാലി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News