DNA Poster: ഇൻവസ്റ്റിഗ്രേറ്റീവ് ആക്ഷൻ വയലൻസ് ചിത്രം ''ഡി.എൻ.എ'' പുതിയ പോസ്റ്റർ

ഏ.കെ.സന്തോഷിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന പൂർണ്ണമായും, ഇൻവസ്റ്റിഗ്രേറ്റീവ് ആക്ഷൻ വയലൻസ് ചിത്രമാണിത്. മികച്ച അര ഡസനോളം വരുന്ന ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷക ഘടകമാണ്.

Written by - Zee Malayalam News Desk | Last Updated : May 12, 2024, 10:14 AM IST
  • ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ എന്ന.ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു.
  • ഇടവേള ബാബു ഡ്രാക്കുള സുധീർ, കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണാ, രാജാ സാഹിബ്ബ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു.
DNA Poster: ഇൻവസ്റ്റിഗ്രേറ്റീവ് ആക്ഷൻ വയലൻസ് ചിത്രം ''ഡി.എൻ.എ'' പുതിയ പോസ്റ്റർ

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന  ഡി.എൻ.എ എന്ന.ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഏ.കെ.സന്തോഷിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന പൂർണ്ണമായും, ഇൻവസ്റ്റിഗ്രേറ്റീവ് ആക്ഷൻ വയലൻസ് ചിത്രമാണിത്. മികച്ച അര ഡസനോളം വരുന്ന ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷക ഘടകമാണ്.

യുവനായകൻ അഷ്ക്കർ സൗദാൻ നായകനാകുന്ന ഈ ചിത്രത്തിൽ ലഷ്മി റായ്, ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ ,ഇർഷാദ് രവീന്ദ്രൻ,ഇനിയ,ഗൗരി നന്ദാ ,പൊൻ വണ്ണൻ, റിയാസ് ഖാൻ' ഇടവേള ബാബു ഡ്രാക്കുള സുധീർ, കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണാ, രാജാ സാഹിബ്ബ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. 

ALSO READ: അനിയത്തിക്കുട്ടിക്ക് ബോയ്ഫ്രണ്ടുണ്ടോ? കൃഷ്ണകുമാറിന്റെ ഇളയമകളെ കുറിച്ച് ചേച്ചിമാർ പറയുന്നത്...

ഗാനങ്ങൾ - സുകന്യ, സംഗീതം - ശരത്. ഛായാഗ്രഹണം - രവിചന്ദ്രൻ എഡിറ്റിംഗ് - ജോൺ കുട്ടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ. നിശ്ചല ഛായാഗ്രഹണം - ശാലു പേയാട്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ജസ്റ്റിൻ കൊല്ലം പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്. പിആർഒ വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News