Javed Akhtar defamation case: കോടതിയിൽ നേരിട്ട് ഹാജരായി കങ്കണ

തനിക്ക് അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നടി കോടതിയെ അറിയിച്ചു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് കങ്കണയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 05:50 PM IST
  • ജാവേദ് അക്തർ (Javed Akhtar) നൽകിയ മാനഷ്ടക്കേസിൽ നേരിട്ട് കോടതിയിൽ ഹാജരായി നടി കങ്കണ റണാവത്ത്.
  • ജാവേദ് അക്തറിനെതിരെ കങ്കണ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു.
  • അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നടി കോടതിയെ അറിയിച്ചു.
  • കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് കങ്കണയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.
Javed Akhtar defamation case: കോടതിയിൽ നേരിട്ട് ഹാജരായി കങ്കണ

മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ (Javed Akhtar) നൽകിയ മാനഷ്ടക്കേസിൽ നേരിട്ട് കോടതിയിൽ ഹാജരായി നടി കങ്കണ റണാവത്ത് (Kangana Ranaut). ഹാജരായ നടി (Actress) ജാവേദ് അക്തറിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. ജാവേദ് അക്തര്‍ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കങ്കണ കോടതിയില്‍ (Court) പരാതി നല്‍കിയത്. 

കൂടാതെ തനിക്ക് അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നടി കോടതിയെ അറിയിച്ചു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് കങ്കണയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. ജാവേദ് അക്തറിന് എതിരായി നൽകിയ പരാതിയും, കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും കോടതി ഒക്ടോബർ 1ന് പരിഗണിക്കും.

Also Read: Javed Akhtar defamation case; ഹാജരായില്ലെങ്കില്‍ കങ്കണയ്ക്കെതിരേ വാറന്റെന്ന് കോടതി

കങ്കണ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു ജാവേദ് അക്തര്‍. നടി ആത്മഹത്യ ചെയ്യുമെന്ന് ജാവേദ് അക്തര്‍ പറഞ്ഞതായും കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖ് കോടതിയെ ധരിപ്പിച്ചു. വിഷയത്തിൽ മൗനം പാലിക്കാമെന്ന് ആദ്യം കരുതിയെങ്കിലും ഇപ്പോള്‍ പരാതി നല്‍കുകയാണെന്നും അഭിഭാഷകന്‍ അറിയിച്ചു. നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതാണെന്ന് അവകാശപ്പെടുന്ന ജാവേദ് അക്തര്‍ തന്റെ കക്ഷിയെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നും റിസ്വാന്‍ സിദ്ദിഖ് കോടതിയില്‍ ആരാഞ്ഞു. 

Also Read: Javed Akhtar ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല, RSSനെ താലിബാനോടുപമിച്ചതിൽ മാപ്പ് പറയണമെന്ന് ബിജെപി

2020ലാണ് ജാവേദ് അക്തർ കങ്കണയ്‌ക്കെതിരെ പരാതി നൽകിയത്. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷന്‍ ചാനലുകള്‍ക്കനുവദിച്ച അഭിമുഖത്തില്‍ കങ്കണ റണൗട്ട് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്നും അത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും കാണിച്ചാണ് ജാവേദ് അക്തര്‍ ഈ വര്‍ഷമാദ്യം അന്ധേരി മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Also Read: 7th Pay Commission: ജീവനക്കാരുടെ ശമ്പളം വീണ്ടും വർദ്ധിക്കും, സെപ്റ്റംബർ മുതൽ 28% ന് പകരം 31% DA ലഭ്യമാകും! 

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ കങ്കണ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ജാവേദ് അക്തറിന്റെ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണയുടെ ഹര്‍ജി. 

Also Read: സംഘപരിവാർ വർ​ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു; സർക്കാർ നോക്കുകുത്തി, എ വിജയരാഘവന് സ്വന്തമായി അഭിപ്രായമില്ലെന്നും VD Satheesan

കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന കങ്കണക്കെതിരെ വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സെപ്റ്റംബർ 20നുള്ളിൽ ഹാജരാകണമെന്നായിരുന്നു കോടതി നിർദേശം. തുടര്‍ന്നാണ് കങ്കണ തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്. കേസ് നവംബർ 15ലേക്ക് മാറ്റി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News