NoWayOut : രമേഷ് പിഷാരടിയുടെ സർവൈവൽ ത്രില്ലർ നോ വേ ഔട്ടിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു

Ramesh Pisharody വീണ്ടും നായകനായി എത്തുന്നു നോ വെ ഔട്ടിന്റെ (No Way Out) ടൈറ്റിൽ പോസ്റ്റർ പുറത്തറക്കി. പുതുമുഖ സംവിധായകനായ നിധിൻ ദേവിദാസ് (Nithin Devidas) ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടൻ കുഞ്ചാക്കോ ബോബനാണ് അവതരിപ്പിച്ചത്.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Aug 27, 2021, 07:51 PM IST
  • ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടൻ കുഞ്ചാക്കോ ബോബനാണ് അവതരിപ്പിച്ചത്.
  • സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്.
  • റിമോ എന്റ്ർടെയ്ൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എംഎസാണാണ് സിനിമ നിർമിക്കുന്നത്.
  • സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ പിഷാരടിയെ കൂടാതെ ബേസിൽ ജോസഫ്, ജൂൺ ഫെയിം രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
NoWayOut : രമേഷ് പിഷാരടിയുടെ സർവൈവൽ ത്രില്ലർ നോ വേ ഔട്ടിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു

Kochi : ടെലിവിഷൻ അവതാരകനും നടനും സംവിധായകനുമായ രമേഷ് പിഷാരടി (Ramesh Pisharody) വീണ്ടും നായകനായി എത്തുന്നു നോ വെ ഔട്ടിന്റെ (No Way Out) ടൈറ്റിൽ പോസ്റ്റർ പുറത്തറക്കി. പുതുമുഖ സംവിധായകനായ നിധിൻ ദേവിദാസ് (Nithin Devidas) ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടൻ കുഞ്ചാക്കോ ബോബനാണ് അവതരിപ്പിച്ചത്.

"രമേഷ് പിഷാരടി നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവക്കുന്നതിൽ സന്തോഷമുണ്ട് നോ വേ ഔട്ടിന്റെ അണിയറ പ്രവത്തകർക്ക് ആശംസകൾ" എന്ന് കുറിച്ചാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്.

ALSO READ : Ramesh Pisharody വീണ്ടും നായകനാകുന്നു, സിനിമ കോമഡി അല്ല, അൽപം സീരിസാണ്

സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. റിമോ എന്റ്ർടെയ്ൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എംഎസാണാണ് സിനിമ നിർമിക്കുന്നത്.

സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ പിഷാരടിയെ കൂടാതെ ബേസിൽ ജോസഫ്, ജൂൺ ഫെയിം രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ALSO READ : Kaapa Movie: പൃഥ്വിയുടെ B​ig Surprise ഇതാണ്, 'കാപ്പ' വരുന്നു

നിധിൻ ദേവിദാസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറെക്ടർ.

ആദ്യമായിട്ടാണ് പിഷാരടി ഒരു ത്രില്ലർ ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. താഹ സംവിധാനം ചെയ്ത് കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് ആദ്യമായി പിഷാരടി നായകനായി എത്തുന്നത്. പിന്നീട് ലാഫിങ് അപാർട്ട്മെന്റ് നിയർ ഗിരിനഗർ എന്ന ചിത്രത്തിലുമായിരുന്നു പിഷാരടി കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

ALSO READ : Mammootty - Parvathy Thiruvothu : മമ്മൂട്ടി-പാർവതി തിരുവോത്ത് ചിത്രം പുഴുവിന്റെ ചിത്രീകരണം ആരംഭിച്ചു; സഹനിർമ്മാതാവായി Dulquer

ഷോർട്ട് ഫിലിം പരസ്യ സംവിധാനത്തിലൂടെ സംവിധായകൻ നിധിൻ ദേവിദാസ് മലയാള സിനിമ മേഖലയിലേക്കെത്തുന്നത്. പാലാക്കാട് സ്വദേശിയാണ് നിധിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News