Nna Thaan Case Kodu Movie : ഇത് നമ്മുടെ ചാക്കോച്ചൻ അല്ലേ?! 'ന്നാ താൻ കേസ് കൊട്' സിനിമയിലെ കുഞ്ചാക്കോ ബോബന്റെ ഞെട്ടിക്കുന്ന ലുക്ക്

Kunchacko Boban Nna Thaan Case Kodu Movie കർഷകന്റെ ലുക്കിൽ തുളുനാടൻ സ്റ്റൈലിലുള്ള കുഞ്ചാക്കോ ബോബന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 02:04 PM IST
  • കർഷകന്റെ ലുക്കിൽ തുളുനാടൻ സ്റ്റൈലിലുള്ള കുഞ്ചാക്കോ ബോബന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
  • എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
  • ഫെബ്രുവരി അവസാനത്തോട ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ പുരോഗമിക്കുകയാണ്.
  • മാർച്ച് മാസം അവസാനത്തോടെ ഷൂട്ടിങ് പൂർത്തീകരിച്ച് ചിത്രം ജൂലൈ ഒന്നിന് തിയറ്ററുകളിലേക്കെത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
Nna Thaan Case Kodu Movie : ഇത് നമ്മുടെ ചാക്കോച്ചൻ അല്ലേ?! 'ന്നാ താൻ കേസ് കൊട്' സിനിമയിലെ കുഞ്ചാക്കോ ബോബന്റെ ഞെട്ടിക്കുന്ന ലുക്ക്

കൊച്ചി : ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊട്' സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. കർഷകന്റെ ലുക്കിൽ തുളുനാടൻ സ്റ്റൈലിലുള്ള കുഞ്ചാക്കോ ബോബന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. 

കൊഴുമ്മാൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഫെബ്രുവരി അവസാനത്തോട ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ പുരോഗമിക്കുകയാണ്. മാർച്ച് മാസം അവസാനത്തോടെ ഷൂട്ടിങ് പൂർത്തീകരിച്ച് ചിത്രം ജൂലൈ ഒന്നിന് തിയറ്ററുകളിലേക്കെത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. 

ALSO READ : Vikram : കമൽ ഹാസൻ ചിത്രം വിക്രമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; വില്ലനായി ഫഹദ് ഫാസിൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

തമിഴ് സിനിമ സൂപ്പർ ഡീലക്സ് ഫേയിം ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. കൂടാതെ സംവിധായകൻ ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവർക്ക് പുറമെ കാസർകോട് നിവാസികളായ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബോളിവുഡ് ചിത്രം ഷേർണിയുടെ ഛായഗ്രഹകൻ രാകേഷ് ഹരിദാസാണ് സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വൈശാഖ് സുഗുണന്റെ വരികൾക്ക് ഡോൺ വിൻസന്റാണ് സംഗീതം നൽകുന്നത്. മനോജ് കണ്ണോത്ത് എഡിറ്ററായും ജ്യോതിഷ് ശങ്കർ കലാ സംവിധായകനായി ചിത്രത്തിൽ പ്രവർത്തിക്കുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News