താന്‍ ഇപ്പോഴും ചെറുപ്പമായിരിയ്ക്കുന്നതിന്‍റെ രഹസ്യം വെളിപ്പെടുത്തി Kunchacko Boban

സിനിമാ താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്‌,  താരങ്ങളെ അനുകരിയ്ക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല,  താരങ്ങളുടെ  പെരുമാറ്റം, ജീവിതശൈലി,സൗന്ദര്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളെ ക്കുറിച്ച്  അറിയാന്‍ ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്...

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 06:53 PM IST
  • ഇപ്പോഴും ചെറുപ്പമാണല്ലോ, പ്രായം തോന്നാത്തത് എന്തുകൊണ്ടാണ്; ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കുഞ്ചാക്കോ ബോബന്‍ നിരന്തരം അഭിമുഖീകരിയ്ക്കുന്നവയാണ്.
  • പ്രായം കൂടുന്നു എന്ന് പറയുന്നതിനേക്കാള്‍ കൂടുതല്‍ ചെറുപ്പമാകുന്നു, ചെറുപ്പം കൂടുന്നു എന്ന് പറയിപ്പിക്കാനുള്ള കാര്യങ്ങളാണ് താന്‍ ചെയ്യുന്നതും ചെയ്യാന്‍ ഇഷ്ടപ്പെടുന്നതുമെന്നും കുഞ്ചാക്കോ ബോബന്‍
താന്‍ ഇപ്പോഴും ചെറുപ്പമായിരിയ്ക്കുന്നതിന്‍റെ രഹസ്യം വെളിപ്പെടുത്തി Kunchacko Boban

സിനിമാ താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്‌,  താരങ്ങളെ അനുകരിയ്ക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല,  താരങ്ങളുടെ  പെരുമാറ്റം, ജീവിതശൈലി,സൗന്ദര്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളെ ക്കുറിച്ച്  അറിയാന്‍ ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്...

മലയാള സിനിമയുടെ ചോക്ലേറ്റ് ബോയ്‌ ആണ്  ചാക്കോച്ചന്‍ എന്ന്  ആരാധകര്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന കുഞ്ചാക്കോ ബോബന്‍ (Kunchacko Boban). മലയാള സിനിമാ താരങ്ങള്‍ക്ക് എന്നും ചെറുപ്പമാണ് എന്നാണ്  പൊതുവേ കാഴ്ചപ്പാട്. മമ്മൂക്കയും ലാലേട്ടനും ഉദാഹരണം. ഇപ്പോള്‍ ആ പട്ടികയിലേയ്ക്ക് കടക്കുകയാണ്  ചാക്കോച്ചനും...!!

ഇപ്പോഴും ചെറുപ്പമാണല്ലോ, പ്രായം തോന്നാത്തത് എന്തുകൊണ്ടാണ്;  ഇത്തരത്തിലുള്ള  ചോദ്യങ്ങള്‍  കുഞ്ചാക്കോ ബോബന്‍  നിരന്തരം  അഭിമുഖീകരിയ്ക്കുന്നവയാണ്. എന്നാല്‍ ഇക്കുറി ആ ചോദ്യങ്ങള്‍ക്ക് കുഞ്ചാക്കോ ബോബന്‍ മറുപടി നല്‍കുകയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ.... 

തന്‍റെ ആദ്യ ചിത്രമായ  അനിയത്തിപ്രാവിലെ സുധിയില്‍ നിന്നും അടുത്തിടെ പുറത്തിറങ്ങിയ നിഴലിലെ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി വരെയുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍   ഇടം നേടുമ്പോള്‍  പ്രായം ഒരു വില്ലനായി മാറുന്നില്ല എന്നാണ് ആരാധകര്‍  ചൂണ്ടിക്കാട്ടിയത്. തന്‍റെ പ്രായത്തെ ചൊല്ലിയുള്ള  ഇത്തരം  പരാമര്‍ശങ്ങള്‍ക്ക്  മറുപടിയുമായി എത്തുകയാണ് ചാക്കോച്ചന്‍.... 

പ്രായം കൂടുന്നു എന്ന് പറയുന്നതിനേക്കാള്‍  കൂടുതല്‍ ചെറുപ്പമാകുന്നു, ചെറുപ്പം കൂടുന്നു എന്ന് പറയിപ്പിക്കാനുള്ള കാര്യങ്ങളാണ് താന്‍ ചെയ്യുന്നതും ചെയ്യാന്‍ ഇഷ്ടപ്പെടുന്നതുമെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. 

Stress എന്നതിനെ ദൂരെ മാറ്റി നിര്‍ത്താനാണ് തനിക്ക്  താത്പര്യമെന്നും ചാക്കോച്ചന്‍  പറഞ്ഞു.  സ്വയം പഠിക്കാനും വിലയിരുത്താനുമുള്ള സമയമായിട്ടാണു കോവിഡ് ലോക്ക്ഡൗണിനെ കാണുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

Also Read: SRKയോ സൽമാൻ ഖാനോ? ആരെ തിരഞ്ഞെടുക്കും? Vidya Balan തിരഞ്ഞടുത്ത SRK ആള് വേറെ..!!

'പണത്തേക്കാളും അംഗീകാരത്തേക്കാളും പ്രാധാന്യം നല്‍കുന്നത്  മനസിന്‍റെ സന്തോഷത്തിനും സമാധാനത്തിനുമാണ്.  അതുകൊണ്ടാവാം കൂടുതല്‍  സമാധാനവും സന്തോഷവും മുഖത്ത് പ്രതിഫലിക്കുന്നത്.  എനിക്കും ചുറ്റുമുള്ളവര്‍ക്കും നല്ല കാര്യങ്ങള്‍ ചെയ്യാനും നല്‍കാനും ശ്രമം നടത്താറുണ്ട്. ചെറിയ കാര്യത്തില്‍ പോലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്.  ജീവിതത്തില്‍ മൂല്യങ്ങള്‍ക്ക്  ഏറെ വില കല്‍പ്പിക്കുന്ന ആളാണ് താന്‍', കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Also Read: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ച് Tapsee Pannu ചിത്രം Haseen Dillruba യുടെ ടീസർ

മുതിര്‍ന്നവരുമായും   ചെറുപ്പക്കാരുമായും  അവരുടെ അനുഭവങ്ങള്‍ അറിയാനും പഠിക്കാനും ശ്രമം നടത്താറുണ്ട്. പുതിയ ആളുകളുടെ ജീവിതവും കാഴ്ചപ്പാടും പഠിക്കാനും ശ്രക്കാറുണ്ട്. തീര്‍ച്ചയായും പുതിയ ആളുകള്‍ തനിക്ക് പ്രചോദനം പകരാറുണ്ടെന്നും ചാക്കോച്ചന്‍   വെളിപ്പെടുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News