"നിനക്ക് പിരാന്താടാ"... ടൊവിനോയുടെ ബൗൺസ് ബാക്ക് കണ്ട ചാക്കോച്ചന്റെ കമന്റ്

ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വർക്കൗട്ട് വീഡിയോയും അതിനുള്ള കു‍ുഞ്ചാക്കോ ബോബന്റെ കമന്റുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2021, 02:16 PM IST
  • ബൗൺസ് ബാക്ക് ചെയ്യുന്ന വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്.
  • നിനക്ക് പിരാന്താടാ.. എന്നാണ് ഇതിന് ചാക്കോച്ചൻ കമന്റ് ചെയ്തിരിക്കുന്നത്.
  • ടൊവിനോയ്ക്ക് ശരിക്കും മിന്നലടിച്ചിരുന്നോ എന്ന് ചില ആരാധകരും ചോദിക്കുന്നുണ്ട്.
"നിനക്ക് പിരാന്താടാ"... ടൊവിനോയുടെ ബൗൺസ് ബാക്ക് കണ്ട ചാക്കോച്ചന്റെ കമന്റ്

കഥാപാത്രങ്ങൾക്കൊപ്പം തന്നെ ഫിറ്റ്നസിനും പ്രാധാന്യം നൽകുന്ന താരമാണ് ടൊവിനോ തോമസ്. മലയാളികളുടെ സൂപ്പർഹീറോ മിന്നൽ മുരളിയാണ് ഇപ്പോൾ ടൊവിനോ. ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ടൊവിനോയെന്ന് അദ്ദേഹം പങ്ക് വയ്ക്കുന്ന വർക്കൗട്ട് വീഡിയോകളിൽ നിന്നും വ്യക്തമാണ്.  താരം പങ്കുവയ്ക്കുന്ന കർക്കൗട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. 

ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വർക്കൗട്ട് വീഡിയോയും അതിനുള്ള കു‍ുഞ്ചാക്കോ ബോബന്റെ കമന്റുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 

Also Read: Minnal Murali | മുരളി പറക്കാൻ പഠിക്കുന്നു; പുതിയ മിഷന്റെ സൂചന നൽകി ടോവിനോ തോമസ്

ബൗൺസ് ബാക്ക് ചെയ്യുന്ന വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. നിനക്ക് പിരാന്താടാ.. എന്നാണ് ഇതിന് ചാക്കോച്ചൻ കമന്റ് ചെയ്തിരിക്കുന്നത്. Adipoli Man എന്നും ചാക്കോച്ചൻ കമന്റ് നൽകിയിട്ടുണ്ട്. ടൊവിനോയ്ക്ക് ശരിക്കും മിന്നലടിച്ചിരുന്നോ എന്ന് ചില ആരാധകരും ചോദിക്കുന്നുണ്ട്. ലെന, സൗബിൻ തുടങ്ങിയ താരങ്ങളും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. പെർഫക്ട് ആയിട്ട് ബൗൺസ് ബാക്ക് ചെയ്യാൻ കവിയുന്നതും ഒരു സൂപ്പർ പവർ ആണെന്നായിരുന്നു ലെനയുടെ കമന്റ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Tovino Thomas (@tovinothomas)

 

അതേസമയം മിന്നൽ മുരളിയുടെ രണ്ടാം ഭാ​ഗത്തിന്റെ സൂചന നൽകി കൊണ്ട് കഴിഞ്ഞ ദിവസം ടൊവിനോ പങ്കു വച്ച വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വർക്ക് ഔട്ട് വീഡിയോയ്ക്ക് ''പറക്കാൻ പഠിക്കുന്നു... പുതിയ മിഷനായി മുരളി പുതിയ പാഠങ്ങൾ പഠിക്കുന്നു'' എന്നാണ് താരം ക്യാപ്ഷൻ നൽകിയത്.

Also Read: Minnal Murali : നെറ്റ്ഫ്ലിക്സിൽ തിളങ്ങി മിന്നൽ മുരളി; 'ടോപ് 10' ലിസ്റ്റിൽ ഒന്നാമത്

ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ടൊവിനോ ചിത്രം മിന്നൽ മുരളിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന് രണ്ടാംഭാ​ഗം ഉണ്ടാകുമെന്നും ഇതിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫും പ്രൊഡ്യൂസർ സോഫിയ പോളും സൂചനകൾ നൽകിയിട്ടുണ്ട്. ചിത്രത്തിന് തുടർഭാഗങ്ങൾ ഉണ്ടായേക്കാം എന്ന സൂചന നൽകിയാണ് ചിത്രം അവസാനിപ്പിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News