LLB malayalam movie: ഒരു സാധാരണ ക്യാംപസ് ചിത്രം മാത്രമല്ല; എൽഎൽബി കണ്ടിരിക്കേണ്ട ചിത്രമെന്ന് പ്രേക്ഷക അഭിപ്രായം

LLB Malayalam Movie Response: ഇന്നത്തെ ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ പ്രത്യേകിച്ച് യുവാക്കൾ കണ്ടിരിക്കേണ്ട ചിത്രമാണിതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 2, 2024, 05:05 PM IST
  • ശ്രീനാഥ് ഭാസി, അശ്വന്ത് ലാൽ, വിശാഖ് നായർ എന്നിവർ പ്രകടനങ്ങൾ കൊണ്ട് മികച്ചതാക്കി
  • സിനിമാറ്റോഗ്രഫിയും ബിജിഎമ്മും മികച്ച് നിൽക്കുന്നു
LLB malayalam movie: ഒരു സാധാരണ ക്യാംപസ് ചിത്രം മാത്രമല്ല; എൽഎൽബി കണ്ടിരിക്കേണ്ട ചിത്രമെന്ന് പ്രേക്ഷക അഭിപ്രായം

ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എൽ എൽ ബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) ആദ്യ പ്രദർശനം കഴിയുമ്പോൾ ഒരു ക്യാംപസ് ചിത്രം എന്ന നിലയിൽ മാത്രമല്ലാതെ ഇമോഷണലി മറ്റൊരു തലത്തിൽ പ്രേക്ഷകനെ കണക്ട് ചെയ്യാൻ സിനിമയ്ക്ക് സാധിക്കുന്നു എന്നത് തന്നെയാണ് പ്രധാന ഹൈലൈറ്റായി മാറുന്നതെന്നാണ് വിലയിരുത്തൽ. ശ്രീനാഥ് ഭാസി, അശ്വന്ത് ലാൽ, വിശാഖ് നായർ എന്നിവർ പ്രകടനങ്ങൾ കൊണ്ട് മികച്ചതാക്കി.

സിനിമാറ്റോഗ്രഫിയും ബിജിഎമ്മും മികച്ച് നിൽക്കുന്നു. ഇന്നത്തെ ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ പ്രത്യേകിച്ച് യുവാക്കൾ കണ്ടിരിക്കേണ്ട ചിത്രമാണിതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: അതുൽ വിജയ്, സംഗീതം: ബിജി ബാൽ, കൈലാസ്, ഗാനരചന: സന്തോഷ് വർമ്മ, മനു മഞ്ജിത്.

ALSO READ: ഷംന കാസിം, മിഷ്കിൻ ചിത്രം 'ഡെവിൾ' തിയേറ്ററുകളിൽ

പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സിനു മോൾ സിദ്ധിഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ: ജംനാസ് മുഹമ്മദ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സജി കാട്ടാക്കട, കോറിയോഗ്രഫി: എം ഷെറീഫ്, ഇംതിയാസ്.

ആക്ഷൻ: ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ്: ഷിബി ശിവദാസ്, ഡിസൈൻ: മനു ഡാവിഞ്ചി, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: സ്മാർട്ട്‌ കാർവിങ്, പിആർഒ: എ എസ് ദിനേശ്, പിആർ ആൻഡ് മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News