Makal Movie: 'മകൾ' മനോരമ മാക്സിൽ കാണാം; ഒടിടി സ്ട്രീമിങ് തുടങ്ങി

Makal Ott Release: "ഞാൻ  പ്രകാശൻ" എന്ന ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകൾ. 

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 03:21 PM IST
  • 12 വർഷത്തിന് ശേഷം എത്തിയ ജയറാം - സത്യൻ അന്തിക്കാട് ചിത്രമായിരുന്നു മകൾ.
  • കൂടാതെ മീര ജാസ്മിനെ കാലങ്ങൾക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിച്ച ചിത്രമെന്ന പ്രത്യേകതയും മകൾക്ക് ഉണ്ട്.
  • 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രമാണ് ജയറാം-സത്യൻ അന്തിക്കാട് കോമ്പോയിൽ ഇറങ്ങിയ അവസാന ചിത്രം.
Makal Movie: 'മകൾ' മനോരമ മാക്സിൽ കാണാം; ഒടിടി സ്ട്രീമിങ് തുടങ്ങി

ജയറാം, മീര ജാസ്മിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മകൾ ഒടിടിയിൽ റിലീസ് ചെയ്തു. ചിത്രം മനോരമ മാക്സിൽ ഇന്ന് (ഓ​ഗസ്റ്റ് 18) മുതൽ സ്ട്രീമിങ് തുടങ്ങി. ഒടിടി പ്ലാറ്റ്‌ഫോമുകളായ മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നിവിടങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഏപ്രിൽ 29 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് മകൾ. എന്നാൽ അത്യാവശ്യം നല്ല രീതിയിൽ അഭിപ്രായങ്ങൾ ലഭിച്ചുവെങ്കിലും തിയേറ്ററുകളിൽ ചിത്രത്തിന് വിജയിക്കാൻ സാധിച്ചില്ല. 12 വർഷത്തിന് ശേഷം എത്തിയ ജയറാം - സത്യൻ അന്തിക്കാട് ചിത്രമായിരുന്നു മകൾ. കൂടാതെ മീര ജാസ്മിനെ കാലങ്ങൾക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിച്ച ചിത്രമെന്ന പ്രത്യേകതയും മകൾക്ക് ഉണ്ട്. 

"ഞാൻ  പ്രകാശൻ" എന്ന ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകൾ. ഒരു ടീനേജ് പെൺകുട്ടി കടന്ന് പോകുന്ന അവളുടെ ജീവിതവും പ്രശ്നങ്ങളും 15 വർഷങ്ങൾക്ക് ശേഷം അവളെ കാണുകയും അവളുടെ സ്വഭാവം പോലും എന്തെന്ന് മനസ്സിലാവുന്നതിന് മുന്നേ തന്നെ ഒറ്റക്ക് അവളെ നോക്കേണ്ടി വരുന്ന അച്ഛന്റെയും കഥയാണ് മകൾ. തുടക്കം മുതൽ അവസാനം വരെ നർമത്തിൽ പൊതിഞ്ഞ് പറയുന്ന ചിത്രം പല ഗൗരവമുള്ള വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. ഗൾഫുകാരന്റെ ഭാര്യ എന്ന് നാട്ടിൽ കേൾക്കുമ്പോഴുള്ള അടക്കം പറച്ചിലും പരിഹാസവും ഉൾപ്പെടെ ഒരുപാട് വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

Also Read: Adrisya Jalakangal: ടൊവിനോയുടെ അദൃശ്യ ജാലകങ്ങൾ ചിത്രീകരണം തുടങ്ങി; നായിക നിമിഷ

 

നീണ്ട നാളുകൾക്ക് ശേഷം ജയറാം, സത്യൻ അന്തിക്കാട്, മീര ജാസ്മിൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമായിരുന്നതിനാൽ പ്രഖ്യാപന സമയം മുതൽ സിനിമയുമായി ബന്ധപ്പെട്ട ഓരോ വിശേഷങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രമാണ് ജയറാം-സത്യൻ അന്തിക്കാട് കോമ്പോയിൽ ഇറങ്ങിയ അവസാന ചിത്രം. ഇന്നത്തെ ചിന്താവിഷയം ആണ് സത്യൻ അന്തിക്കാട്, മീര ജാസ്മിൻ കൂട്ടുകെട്ടിൽ ഇറങ്ങിയ അവസാന ചിത്രം. 2008ലായിരുന്നു ഇന്നത്തെ ചിന്താവിഷയം പുറത്തിറങ്ങിയത്. 

ഒരു ഇന്ത്യൻ പ്രണയക്കഥ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന് വേണ്ടി ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കിയ ചിത്രമാണ് മകൾ. സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവ്വ​ഹിക്കുന്നത് എസ് കുമാറാണ്. ഞാന്‍ പ്രകാശനിൽ ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക സഞ്ജയ് ആണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News