Bheeshma Parvam | ആറാട്ടുമായി ക്ലാഷിനില്ല; ഭീഷ്മ പർവ്വം സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

നേരത്തെ മോഹൻലാൽ ചിത്രം ആറാട്ടുമായി ക്ലാഷ് റിലീസ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫെബ്രുവരി 10നാണ് ആറാട്ടിന്റെ റിലീസ് നിശ്ചിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2021, 07:40 PM IST
  • നേരത്തെ മോഹൻലാൽ ചിത്രം ആറാട്ടുമായി ക്ലാഷ് റിലീസ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
  • ഫെബ്രുവരി 10നാണ് ആറാട്ടിന്റെ റിലീസ് നിശ്ചിയിച്ചിരിക്കുന്നത്.
  • മോഹൻലാൽ ചിത്രത്തിന്റെ റിലീസിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് മമ്മൂട്ടി ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
  • കോവിഡിനെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ വീണ്ടും തുറന്നതിന് ശേഷം ആദ്യമായി പ്രദർശനത്തിനെത്തുന്ന മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും ഭീഷ്മ പർവ്വത്തിനുണ്ട്.
Bheeshma Parvam | ആറാട്ടുമായി ക്ലാഷിനില്ല; ഭീഷ്മ പർവ്വം സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി : മമ്മൂട്ടിയെ (Mammootty) കേന്ദ്രകഥാപാത്രമാക്കി സ്റ്റൈലിഷ് ഹിറ്റ് മേക്കർ അമർ നീരദ് (Amal Neerad) ഒരുക്കുന്ന ഭീഷ്മ പർവ്വം (Bheeshma Parvam) സിനിമയുടെ തിയറ്റർ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 24 ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.  

നിലവിൽ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കുകയാണ്. അദ്യ ദിവസം സൗബിൻ ഷഹീറിന്റെ അജാസ് കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററിന് പിന്നാലെ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനോ ജോസഫ്, ഇന്ന് കെപിഎസി ലളിത എന്നിവരുടെ കഥാപത്രങ്ങളുടെ പോസ്റ്റർ അണിയർ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ഇവർക്ക് പുറമെ ചിത്രത്തിൽ നാദിയ മൊയ്തുവും ലെനയും പ്രധാന കഥാപാത്രങ്ങളായി എത്തും. കുടാതെ തബു കേമിയോ റോളിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Amal Neerad (@amalneerad_official)

ALSO READ : Bheeshma Parvam | 'കോരിച്ചൊരിയുന്ന മഴയത്ത് സൗബിൻ ഷഹീർ' ഭീഷ്മ പർവ്വത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു

നേരത്തെ മോഹൻലാൽ ചിത്രം ആറാട്ടുമായി ക്ലാഷ് റിലീസ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫെബ്രുവരി 10നാണ് ആറാട്ടിന്റെ റിലീസ് നിശ്ചിയിച്ചിരിക്കുന്നത്. മോഹൻലാൽ ചിത്രത്തിന്റെ റിലീസിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് മമ്മൂട്ടി ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കോവിഡിനെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ വീണ്ടും തുറന്നതിന് ശേഷം ആദ്യമായി പ്രദർശനത്തിനെത്തുന്ന മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും ഭീഷ്മ പർവ്വത്തിനുണ്ട്. 

2007ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം  ബിഗ് ബിക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ ബിഗ് ബി യുടെ രണ്ടാം ഭാഗമായ "ബിലാൽ" (Bilal) ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. പക്ഷെ ബിലാൽ മാറ്റിവെച്ച് ഭീഷ്മ പർവ്വം നിർമിക്കുകയായിരുന്നു.

ALSO READ : Mammootty യുടെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്‌മ പർവ്വതിന്റെ First Look Poster Dulquer Salmaan പുറത്ത് വിട്ടു

രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News